തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പാര പണിത് സംസ്ഥാനസര്‍ക്കാര്‍. പാരിപാടികള്നടത്താന് സ്റ്റേഡിയങ്ങള്‍ക്ക് അനുമതി നല്‍കാതെ വെച്ചു താമസിപ്പിക്കുന്ന തന്ത്രമാണ് പയറ്റിയത്. തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതി നല്‍കാതെ തികച്ചും നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. മുന്‍ വര്‍ഷങ്ങളില്‍ നരേന്ദ്രമോദി പങ്കെടുത്ത് തെരഞ്ഞെടുപ്പ് പരിപാടി ഇവിടെയായിരുന്നു. അപേക്ഷ നല്കി ഒരാഴ്ച വരെ തീരുമാനം എടുക്കാതെ വെച്ചു. അവസാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സെന്‍ട്രല്‍ സ്റ്റേഡിയം തരില്ലെന്ന നിലപാടെടുത്തു.
പുത്തരിക്കണ്ടം മൈതാനമാണ് പിന്നീട് നഗരത്തിലുള്ള മറ്റൊരു പ്രധാന പൊതുസ്ഥലം. ഇവിടെ മാലിന്യകൂമ്പാരമായികിടക്കുകയാണ്. നഗരസഭ സമീപത്തുള്ള മാലിന്യമെല്ലാം ശേഖരിച്ച് നിക്ഷേപിക്കുന്നത് ഇവിടെയാണ്. നേരത്തെ അമിത്ഷായുടെ പരിപാടിയും ഇവിടെ നടത്താന്‍ തീരുമാനിക്കുകയും മാലിന്യം നീക്കാന്‍ നഗരസഭയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നടപടി ഒന്നും എടുത്തില്ല. അന്ന് ശംഖുമുഖത്താണ് പരിപാടി നടന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് സുരക്ഷാ കാരണം പറഞ്ഞ് ശംഖുംമുഖത്ത് സുരക്ഷാ അനുമതി ലഭിച്ചില്ല.
സംസ്ഥാനസര്‍ക്കാറിന്റെ അനുമതി ഇല്ലാതെ പരിപാടി നടത്തുക സാധ്യമല്ല. അനുമതി നല്‍കാതെ പരിപാടി പൊളിക്കാനായിരുന്നു നീക്കം. പക്ഷേ അതുപൊളിഞ്ഞു.
ബിജെപി നേതൃത്വം നടത്തിയ തന്ത്ര പരമായ നീക്കമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിപാടി യാഥാര്‍ത്ഥ്യമായത്. ഗ്രൗണ്ടിന്‍രെ അനുമതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും കിട്ടിയ ശേഷമാണ് സംസ്ഥാന സര്‍ക്കാറിന്റെ ആളുകള്‍ കാര്യം അറിയുന്നത്. ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാറിനല്ല എന്നതാണ് തുണയായത്. ബിസിസിഐയുടെ പിന്തുണയോടെ പരിപാടിക്ക് അനുമതി തേടുകയായിരുന്നു ബിജെപി നേതൃത്വം.
കോന്നിയില്‍ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിര്‍മിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചു.
കോന്നിയില്‍ ഹെലിപ്പാട് നിര്‍മിക്കാന്‍ പാര്‍ട്ടി പണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിക്കുമാത്രം ചില ഇളവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കാനോ പിന്തുടരാനോ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടാണ് ഹെലിപ്പാട് നിര്‍മാണത്തിന് അനുമതി നല്‍കിയത്.
2ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.
തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: