കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് സംസ്ഥാന പോലീസിന് തിരിച്ചടിയായേക്കും. ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത് സന്ദീപ് നായരിന്റെ പരാതിയില്‍ അല്ല. മറിച്ച് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത അഭിഭാഷകനായ സുനില്‍ എന്ന വ്യക്തി നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടി സ്വീകരിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയിലും ചൂണ്ടിക്കാട്ടും. ഇതോടൊപ്പം സ്വര്‍ണ്ണം/ ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സന്ദീപുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തി പരാതി നല്‍കിയിട്ടും അതില്‍ കേസെടുത്തത് നിയമോപദേശം തേടിയ ശേഷമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാല്‍ ഇഡിക്കേതിരെ ഇപ്പോള്‍ കേസെടുത്തത് തിരിച്ചടിയാകുമെന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പരാതി നല്കിയ വ്യക്തിക്ക് കേസിലെ താല്‍പ്പര്യം പോലും അന്വഷിക്കാതെയാണ് കേസെടുത്തിരിക്കുന്നത്. മാത്രമല്ല ക്രൈംബ്രാഞ്ചിനെതിരെ സന്ദീപിന്റെ അഭിഭാഷകന് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
എന്നാല്‍ മറ്റൊരാള്‍ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ഡിജിപിക്ക് ലഭിച്ച പരാതി സന്ദീപ് നായരുടെ അഭിഭാഷകന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വ്യാജ മൊഴി നല്കാന് പ്രേരിപ്പിച്ചതിന് രണ്ട് കേസുകളാണ് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
ഇതിനിടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെ കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: