തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ചുവെന്ന് മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല. നിര്‍ബന്ധിച്ചാല്‍ തന്റെ നിലപാട് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. മന്ത്രി പദത്തില്‍ തിരിച്ചെത്തി സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മൂന്നുവട്ടം എംഎല്‍എയായി, മന്ത്രിയായി. മന്ത്രിപദം രാജിവച്ചപ്പോള്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചിരുന്നു. നിങ്ങളെല്ലാംകൂടിയാണല്ലോ ഇതെല്ലാം ചെയ്തുവച്ചതെന്ന് മാധ്യപ്രവര്‍ത്തകരെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
തന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. അതറിയിച്ചു കഴിഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. കാണുന്നതുപോലെയല്ല, പ്രായമായി. രോഗം വന്നു. തെരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം കുറഞ്ഞുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്കുശേഷമാണ് ഇ പി ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇ പി ജയരജന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ചത്. അതൃപ്തി പുറത്തു പറയുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു മറുപടി. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളാണ് ഇ ജയരാജന്‍. ദീര്‍ഘകാലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: