തിരുവനന്തപുരം: തമിഴ്നാട്ടില്‍ സിപിഎം വില്‍പ്പന ചരക്കാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പണംവാങ്ങിയാണ് നേതാക്കാള്‍ സഖ്യത്തില്‍ ചേര്‍ന്നതെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടന് കമലഹാസന് തന്നെയാണ്. ഇത് കണ്ടിട്ട് സംസ്ഥാനത്ത് യുഡിഎഫുമായി ബിജെപി സഖ്യത്തിലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും അദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ അവസാനിപ്പാക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണം. ഇരു മുന്നണികളില്‍ നിന്നും നീതി കിട്ടിയില്ലെന്ന പരാതി െ്രെകസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തില്‍ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും അദേഹം പറഞ്ഞു.
സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്ഹാസന് വെളിപ്പെടുത്തിയിരുന്നു. ഡിഎംകെയില്‍ നിന്നും തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി കൈപ്പറ്റിയാണ് മുന്നണിയുമായി സഹകരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ ഈ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: