മുംബൈ: എന്‍സിപി നേതാവ് ശരത്പവാറിനെ സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിത്താശയത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 31 ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ശരത്പവാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് പാര്‍ട്ടി നേതാവ് നവാബ് മാലികും വ്യക്തമാക്കി.
“അടിവയറ്റില്‍ വേദന മൂലമുള്ള അസ്വാസ്ഥ്യം കാരണം ശരത്പവാറിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനത്തുടര്ന്നാണ് ഡോക്ടര്‍മാര്‍ പിത്താശയത്തില്‍ പ്രശ്നം കണ്ടെത്തിയത്. മാര്‍ച്ച് 31 ബുധനാഴ്ച ശസ്ത്രക്രിയ നടത്തും,” നവാബ് മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: