കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധക്കരാറിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും നുണകള്‍ പറയുന്നുവെന്ന് കൊല്ലം രൂപത.
ഇക്കാര്യത്തില്‍ ബിഷപ്പിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അപക്വവും അടിസ്ഥാനരഹിതവുമാണെന്നും അല്‍മായ കമ്മീഷന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇക്കാര്യത്തില്‍ ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണെന്നും അല്‍മായ കമ്മീഷന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും മാപ്പ് പറയണമെന്നും രൂപത ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതുപോലെ ഉയര്‍ത്തുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന.
















