കൊല്‍ക്കത്ത: മകന് ബിജെപിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് ഗൂണ്ടകള്‍ വീട്ടില്‍ കയറി മര്‍ദിച്ച 85 വയസുകാരിയായ മാതാവ് അന്തരിച്ചു. ക്രൂരമര്‍ദനമേറ്റ് ഒരു മാസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷോവ മജുംദാര്‍ അന്തരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കാരണത്തലാണ് ഗോപാല്‍ മജുംദാറിനേയും മാതാവിനേയും തൃണമൂല്‍ ഗൂണ്ടകള്‍ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. അര്‍ധരാത്രിയായിരുന്നു ആക്രമണം. പോലീസിനെ അറിയിച്ചാല്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. കൈത്തോക്കുകളുമായി ആണ് ഗൂണ്ടകള്‍ വീടിനുള്ളില്‍ കയറി ആക്രമിച്ചത്.
തൃണമൂല്‍ പ്രവര്‍ത്തകരുടെ മനുഷത്വരഹിതമായ നടപടിയെ കേന്ദ്ര ബിജെപി നേതാക്കള്‍ നിശതമായി വിമര്‍ശിച്ചിരുന്നു. ബംഗാളിന്റെ മകള്‍, അമ്മ, സഹോദരി വിടവാങ്ങി. ഈ അമ്മയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണമേറ്റ ഈ അമ്മയോടും പോലും മമത ബാനര്ജക്ക് ഒരു അനുകമ്പയും ഉണ്ടായിരുന്നില്ല. അവളുടെ കുടുംബത്തിന്റെ മുറിവുകള്‍ ആര് സുഖപ്പെടുത്തും? അമ്മയുടെ ആത്മാവിന് നിത്യശാന്തനി നേരുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: