കോട്ടയം: മതം തിരിച്ച് അവധി നിശ്ചയിച്ച നേഴ്സിങ് ഓഫീസറുടെ ഉത്തരവ് വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്സിങ് ഓഫീസര്‍ 2021 മാര്‍ച്ച് 27ന് ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. കൊറോണ ഡ്യൂട്ടി ഓഫിന്റെ കൂടെ മറ്റ് ലീവോ, ഓഫോ അനുവദിക്കുന്നതല്ല എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഉത്തരവില്‍ ഇങ്ങനെ പറയുന്നു. എല്ലാ വാര്‍ഡുകളിലേയും ക്രിസ്ത്യന്‍സ് ഒഴികെയുള്ള സ്റ്റാഫിന് ഏപ്രില്‍ 1, 2, 3, 4 ദിവസങ്ങളില്‍ ലീവോ ഓഫോ അനുവദിക്കുന്നതല്ല. നേഴ്സിങ് സുപ്രണ്ട് ഓഫീസില്‍ ഡ്യൂട്ടി അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായാണ്. ഹെഡ് നേഴ്സുമാര്‍ക്കും ബാധകം. മെഡിക്കല്‍ കോളേജിലെ മേട്രണ്‍ ഓഫീസിന്റെ മുമ്പിലാണ് ഈ ഉത്തരവ് പതിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. നേഴ്സുമാര്‍ക്ക് അവധി നല്കുന്നതില് ഒരു ബുദ്ധിമുട്ടുമില്ല. ഇത്തരമൊരു ഉത്തരവ് ആദ്യമാണെന്നാണ് നേഴ്സുമാരും പറയുന്നത്. മാത്രമല്ല ഡ്യൂട്ടി കഴിയുന്ന നേഴ്സുമാരോട് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം കേരള ഗവ.നേഴ്സസ് അസോസിയേഷന്റെ യോഗം മെഡിക്കല്‍ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. യോഗത്തിന്റെ പ്രധാന അജണ്ട നേഴ്സുമാരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുപ്പിക്കാനാണ്. നേഴ്സിങ് യൂണിയന് നേതാക്കളും സിപിഎം നേതാക്കളും നേഴ്സുമാരെ അടുത്ത സര്‍ക്കാരും ഞങ്ങളഉടെതാണ് എന്നാണ് ഭയപ്പെടുത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും വി.എന്‍.വസവന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് നേഴ്സുമാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: