പാലക്കാട്: താൻ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയുടെ പ്രതിച്ഛായ മാറിയെന്നും ആളുകള്‍ കൂട്ടത്തോടെ ബിജെപി അനുകൂല മനോഭാവവുമായി രംഗത്തു വരുന്നുണ്ടെന്നും ഇ ശ്രീധരൻ.
രാജ്യത്ത് പൊതുവിൽ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തന്റെ വിജയത്തിന് സഹായകരമാകുമെന്നും ഇ ശ്രീധരൻ പറഞ്ഞു. മാറിമാറിവന്ന ഇടത്-വലത് സർക്കാരുകൾ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ആന്ധ്രാപ്രദേശ്, കർണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നതെന്നും ശ്രീധരൻ പറഞ്ഞു.
ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയതെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പാലക്കാട് ജില്ലയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. ഇത് ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: