ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മകാസറിലെ കത്തോലിക്കാ പള്ളിയ്ക്ക് പിന്നില്‍ രണ്ട് ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.
ഈസ്റ്റര്‍ ആഘോഷങ്ങളോനുബന്ധിച്ച് പള്ളിയില്‍ കുര്‍ബാന ചടങ്ങുകള്‍ നടക്കവേയായിരുന്നു ആക്രമണം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഓശാന ഞായറിനോടനുബന്ധിച്ച് നിരവധി വിശ്വാസികള്‍ ആരാധനാലയത്തിനുള്ളില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ചാവേറുകളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിന് തൊട്ടുമുമ്പ് രണ്ട് പേര് മോട്ടോര്‍ സൈക്കിളില്‍ പള്ളി മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു. കുര്‍ബാന തീര്‍ന്നയുടന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വില്‍ഹെമസ് തുലക് ഇന്തോനേഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓശാന പെരുന്നാള്‍ ആഘോഷിക്കുന്ന സമയത്ത് തന്നെയുള്ള ആക്രമണം ക്രൂരമാണെന്ന് ക്രിസ്ത്യന്‍ പള്ളികളുടെ ഇന്തോനേഷ്യന്‍ കൗണ്‍സില്‍ തലവന്‍ ഗോമര്‍ ഗുല്തോം പറഞ്ഞു.
സെക്യൂരിറ്റി ക്യാമറകളില്‍ നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങലില്‍ വലിയൊരു തീ ഉയര്‍ന്നതിന്റെ പിന്നാലെ പുകയും അവശിഷ്ടങ്ങളും കൂടി റോഡിന്റെ നടുവിലേക്ക് തെറിച്ച് വീഴുന്നത് കാണാമായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് പൊലീസ് വാര്‍ത്തയൊരു പുറത്തുവിട്ടിട്ടില്ല്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും മുന്നോട്ട് വന്നിട്ടില്ല.
പള്ളിയുടെ മുന്നില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
2002ല്‍ ബാലിയിലാണ് ഇന്തോനേഷ്യല്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. അന്ന് 202 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച് മതകാര്യ മന്ത്രി യാകുത് ചോലിന് ഖമാസ് ആരാധനാലയങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: