ചെന്നൈ : സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്ഹാസന്. ഡിഎംകെയില്‍ നിന്നും തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി കൈപ്പറ്റിയാണ് മുന്നണിയുമായി സഹകരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ വെളിപ്പെടുത്തലിലാണ് കമല്‍ഹാസന്റെ ഈ വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് സഖ്യം രൂപപ്പെടുത്തുന്നതിനായി ഡിഎംകെ യെച്ചൂരിയെ പലതവണ വിളിച്ചിട്ടുണ്ട്. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നു. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ടെന്നും കമല്ഹാസന് അറിയിച്ചു.
പണം കൈപ്പറ്റിയതിനെ ഫണ്ടിങ് എന്ന് പറഞ്ഞാലും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കള്‍ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റാലിനെ വിശ്വസിക്കാന്‍ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവര്‍ തിരിയും. തോളിലെ തോര്‍ത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്ക്കൊപ്പവും ഉണ്ടാവില്ല. മക്കള്‍ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മക്കള്‍ നീതി മയ്യവുമായി സഖ്യത്തില്‍ ആകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഞങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ അവരുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാല്ല. അവര്‍ ഡിഎംകെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ മാത്രം സഖ്യം ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് നിലപാട്. ഹാസന് പറഞ്ഞു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ 154 സീറ്റുകളിലാണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസന് ആണെന്ന് ഓള് ഇന്ത്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്റെ പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: