കൊച്ചി : വിശുദ്ധ വാരത്തിലേക്ക് ചുവടുവെച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ഒലിവ് മരച്ചില്ലകളും ഇലകളും വീശി സ്വീകരി ച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഓശാന ഞായര്‍.
ഇസ്റ്ററിന് തൊട്ട് മുമ്പുള്ള ഈ ഞായറിനെ കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നാണ് വിളിക്കുന്നത്. ഓശാന ഞായറിനോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിലെല്ലാം അതിരാവിലെ തന്നെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. വിവിധ ദേവാലയങ്ങളിലെ പുരോഹിതര്‍ വിശ്വാസികള്‍ക്ക് കുരുത്തോലകള്‍ വിതരണം ചെയ്ത് ആശംസകള്‍ അറിയിച്ചു.
കൊച്ചി സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: