കേരള ജനതയുടെ 1.28 ശതമാനമാണ് ആദിവാസിവിഭാഗങ്ങള്‍ ഉള്ളത്. ഇവര്‍ 36 സമുദായങ്ങളായി കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ ജീവിച്ചു വരുന്നു. രാജഭരണകാലത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും നാട്ടുവൈദ്യം തുടങ്ങി അനേകം മേഖലകളില്‍ ഗോത്രജനതയുടെ വിപുലമായ പങ്കുണ്ടായിരുന്നു. പ്രകൃതിയുമായി ഇണങ്ങി പ്രാകൃതാവസ്ഥയില്‍ കഴിഞ്ഞ മനുഷ്യസമൂഹം വ്യത്യസ്തമായ ആധുനിക ഭരണ സംവിധാനത്തിലേക്കും സാമൂഹിക ചട്ടങ്ങളിലേക്കും നീങ്ങി. അധികാരത്തെയും ബലപ്രയോഗത്തെയും അടിസ്ഥാനത്തില്‍ നിലനിന്ന ഭരണകൂട വ്യവസ്ഥയിലേക്ക് ആദിവാസി സമൂഹങ്ങള്‍ എത്തിച്ചേര്‍ന്നു. 1957 മുതല്‍ കേരളത്തില്‍ ഗോത്രജനതയുടെ വികസനത്തിന് വേണ്ടി കോടികള്‍ ചെലവിട്ടു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമാണ് കേരളത്തിലെ ഗോത്ര മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നത്. ചെലവ് കേന്ദ്ര സര്‍ക്കാരിന്റെ ടി എസ് പി വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമാണ്. പദ്ധതികളും പണവും ഈ മേഖലയില്‍ ധാരാളം എത്തിചേര്‍ന്നിട്ടും ഗോത്ര മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ആദിവാസികളുടെ ജീവിത നിലവാരം പൊതുസമൂഹത്തിലെ ജനങ്ങളുടെ ജീവിതനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിവാസികള്‍ വളരെ പിറകിലാണ്. സാക്ഷരതയുടെ കാര്യത്തില്‍ പൊതുസമൂഹം 94% എത്തിനില്ക്കുമ്പോള് ആദിവാസികള്‍ 74 ശതമാനത്തിലാണ്. ആദിവാസി സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന ചോലനായ്ക്ക സമൂഹത്തിന് കേവലം 39.63 ശതമാനമാണ് സാക്ഷരത. അതോടൊപ്പം തന്നെ കേരളത്തിലെ ഏറ്റവും വലിയ സമുദായമായ പണിയരില്‍ 40 ശതമാനം പേരും നിരക്ഷരരാണ്. ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 36.73%മാണ്. തൊഴില്‍മേഖല പരിശോധിക്കുമ്പോള്‍ 29 ശതമാനം കര്‍ഷകത്തൊഴിലാളികളാണ്. കേവലം 4.3 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്ളത്.
44.83 ശതമാനം ആദിവാസി തറവാടുകള്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ എത്താനാവുന്നില്ല. 27.40% മേഖലകളില്‍ പി എച്ച് സി പോലുമില്ല. വിട്ടുമാറാത്ത രോഗങ്ങളുമായി 411087 പേര് അതായത് 9.54 ശതമാനം . അതോടൊപ്പം 18.09 ശതമാനം ആളുകള്‍ക്ക് വിളര്‍ച്ചയുമുണ്ട്. കൊറഗ സമുദായത്തില്‍ 46.5 7 ശതമാനം ആളുകളും വിളര്‍ച്ച ബാധിതരാണ്. 1543 കുടുംബങ്ങള്‍ക്ക് 2011 കാലഘട്ടത്തില്‍ പോലും ശൗചാലയങ്ങള്‍ ഇല്ലായിരുന്നു. ഭൂമിയുടെ കാര്യം നോക്കുമ്പോള്‍ ആദിവാസി സമൂഹത്തില്‍ 5158 ഭൂരഹിതരായ കുടുംബങ്ങളുണ്ട്.
സാമൂഹ്യ സുരക്ഷയില്‍ പരിഗണിക്കുമ്പോള്‍ ആകെ 21561 വിധവകളില്‍ കേവലം 3587 (16.64 ശതമാനം) പേര്‍ക്ക് മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. 34948 വൃദ്ധരില്‍ 4526 പേര്‍ക്ക് മാത്രമാണ് വാര്‍ദ്ധക്യപെന്‍ഷന്‍ ലഭിക്കുന്നത്. 12.95%. ഗോത്ര വിഭാഗങ്ങളില്‍ കേവലം 15.73 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. (സെന്‍സസ് റിപ്പോര്‍ട്ട്, 2011). സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ആദിവാസികള്‍ വളരെ പുറകിലാണ്. അംഗബലം കുറഞ്ഞ സമൂഹങ്ങള്‍ക്ക് രാഷ്ട്രീയ പിന്‍ബലവും ഉദ്യോഗസ്ഥ ശക്തിയും ഇല്ലാതെവരുന്നു, ഈ വിഭാഗങ്ങളുടെ വികസന മുരടിപ്പിന് ഇതും കാരണമാണ്. പട്ടിണിക്കാരനായ മധുവിനെ തല്ലിക്കൊന്ന കേരളസമൂഹം ഇനിയും പണിയരെയും അടിയരെയും അടിമകള്‍ ആക്കുമോ? അതോ വികസനത്തിലെ വിടവ് പരിഹരിച്ച് മുന്നോട്ടു പോകുവാനുള്ള ഇച്ഛാശക്തി കാട്ടുമോ എന്നതാണ് ഈ സാഹചര്യത്തില്‍ ചോദിക്കാനുള്ളത്.
- ഭൂവിതരണം
ഭൂമിയെന്ന മൂലധനത്തിന്റെ അഭാവമാണ് ആദിവാസി സമൂഹത്തിന്റെ വികസനത്തിന് തടസമായി നില്ക്കുന്ന പ്രധാന ഘടകം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണോത്പാദനവും പാര്‍പ്പിട നിര്‍മാണവും നടത്താതെ എങ്ങനെയാണ് അടുത്ത ഘട്ടമായ വിദ്യാഭ്യാസത്തെയും മറ്റ് വികസനങ്ങളെയും പറ്റി ചിന്തിക്കുക? സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ നീതികേടാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഒരു ആദിവാസി കുടുംബം പോലും കേരളത്തില്‍ ഉണ്ടാവരുത്. ഹ ആദിവാസി വിഭാഗങ്ങളുടെ അന്യാധിനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊള്ളുകയും ആദിവാസികളുടെ അവകാശം ഉറപ്പുവരുത്തുകയും ചെയ്യുക. ഹ കാലാവധി പൂര്‍ത്തിയായതും അളവില്‍ കൂടുതല്‍ ഭൂമി കൈവശം കൈവശംവെച്ചിരിക്കുന്നതുമായ തോട്ടങ്ങളും എസ്റ്റേറ്റുകളും കണ്ടെത്തി ഭൂരഹിതരായവര്‍ക്ക് കെമാറുക. ഹ ഒരു സുസ്ഥിര വികസന മാതൃകയില്‍ അന്താരാഷ്ട്ര ദേശീയ സമിതികളുടെ സഹായത്താല്‍ പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കുക. ഹ പുനരധിവസിപ്പിക്കപെട്ട മൊത്തം കുടുംബങ്ങളുടെയും സാമൂഹികസാമ്പത്തികരാഷ്ട്രീയ വളര്‍ച്ചയ്ക്ക് പിന്തുണ നല്കി അവരെ ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക. ഹ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു പിടിക്കുന്നതിനു വേണ്ടി 1975ല്‍ വന്നിട്ടുള്ള നിയമം പൂര്‍ണമായി 1999ല്‍ ഭേദഗതി വരുത്തി. വയനാട് ജില്ലയില്‍ മാത്രം 2135 ആദിവാസികള്‍ നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കുവാന്‍ വേണ്ടി അപേക്ഷ നല്‍കിയതില്‍ 12 കേസില്‍ സുപ്രീംകോടതി അനുകൂലമായ വിധിയുണ്ടായി. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. കോടതി വിധി നടപ്പിലായില്ല.
- വിദ്യാഭ്യാസം
ഗോത്രമേഖലയില്‍ കഴിയുന്ന നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കണം. ഹ എല്ലാ ഗോത്ര വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളില്‍ എത്തിക്കുക. ഹ പാഠ്യപദ്ധതി, വിദ്യാലയ അന്തരീക്ഷം ഇവ ഗോത്ര വിദ്യാര്ഥിസൗഹൃദമാക്കുക ഹ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക. ഹ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണമായും നിയന്ത്രിക്കുക. ഹ ഗോത്ര ഭാഷകളുടെയും കലകളുടെ പ്രാതിനിധ്യം വിദ്യാലയങ്ങളില്‍ അനിവാര്യമാക്കുക. ഹ ഗോത്രമേഖലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിജ്ഞാനത്തെ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കുക. ഹ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ നേരിടുന്ന ചൂഷണങ്ങും വിവേചനങ്ങളും തടയുക. ഹ സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ഏര്‍പ്പെടുത്തുക. പങ്കാളിത്ത വിദ്യാഭ്യാസം ഉറപ്പുവരുത്തുക. ഹ ഇന്ത്യയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഗോത്ര വിദ്യാര്‍ത്ഥികളെ എത്തിക്കുക. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഉറപ്പുവരുത്തുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക. ഹ വയനാട് ജില്ലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ സര്‍വ്വകലാശാല രൂപീകരിക്കുക. ഹ ഗോത്ര മേഖലയെ പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും ഗവേഷണം നടത്തുന്നതിന് ഗവേഷണ സ്ഥാപനം ആരംഭിക്കുക. ഹ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് കലാകായിക പരിശീലനത്തിനായി ക്രേന്ദങ്ങള്‍ ആരംഭിക്കുക. അവിടങ്ങളില്‍ അമ്പെയ്ത്ത് പോലുള്ള പാരമ്പര്യ ആയോധന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുക.
- ആരോഗ്യം
വയനാട്ടില്‍ ദേശീയ നിലവാരത്തിലുള്ള മെഡിക്കല്‍കോളേജ് ആരംഭിക്കുക. ഹ ഗോത്രജനതക്കിടയിലെ വിളര്‍ച്ച നിരക്ക് കുറയ്ക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കുക. മദ്യപാനം നിയ്ന്ത്രിക്കുന്നതിന് ഡിഅഡിക്ഷന്‍ മിഷന് രൂപീകരിക്കുക. ഹ വിധവകള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പിലാക്കുക. അരിവാള്‍ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ പദ്ധതിയും പെന്ഷന് സ്കീമും നടപ്പിലാക്കുക. ഹ ഓരോ തറവാടുകളിലും ശുദ്ധജലവും ശുചിത്വവും ഉറപ്പുവരുത്തുക. ഹ ഗോത്ര ജനതക്കിടയില്‍ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം, സീസണല്‍ രോഗങ്ങള്‍, ആഹാരം, ലൈംഗിക വിജ്ഞാനം, തുടങ്ങിയ മേഖലകളില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുക. ഹ വളര്‍ന്നു വരുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ചികിത്സ ഉറപ്പാക്കുക. ഗര്‍ഭിണികള്‍ക്ക് പ്രത്യേക ശുശ്രൂഷയും പോഷകാഹാരവും നല്‍കുക.ഹ പാരമ്പര്യ ചികിത്സ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക.പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുക
- തൊഴില്‍
എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ പരിശീലന ക്രേന്ദ്രങ്ങള്‍ ആരംഭിക്കുക. ഹ തൊഴില്‍ മേഖലകളില്‍ എല്ലാ ഗോത്ര വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക. ഹ കേരളത്തിലെ എം ആര് എസുകളിലെ നിയമനത്തില്‍ 100% പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളെ നിയമിക്കുക. ഹ സോഷ്യല്‍ സയന്‍സില്‍ പി എച്ച് ഡി നേടിയ ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ടവരെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നേരിട്ട് നിയമിക്കുക. ഹ എയ്ഡഡ് മേഖലയിലെ കോളേജുകളിലെ അധ്യാപക നിയമനത്തില്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കുക. ഹ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപണന കോംപ്ലക്സുകളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത മുറികള്‍ അവര്‍ക്ക് ലഭ്യമാക്കുക. സംരംഭങ്ങളുടെ നല്ല നടത്തിപ്പിന് ധനസഹായംനല്കുക. ഹ പെട്രോള്‍ ബങ്ക്, ഗ്യാസ് ഏജന്‍സി അനുവദിച്ചതിലെ ക്രമക്കേടുകള്‍ പരിശോധിക്കുക. ഹ സായുധസേനകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക. അവിവാഹിത അമ്മമാര്‍ക്ക് തൊഴില്‍ പദ്ധതികള്‍ ഉറപ്പുവരുത്തുക. ഹ ജാമൃരഹിത വായ്പ അമ്മമാര്‍ക്കും സ്ത്രീകളുടെ കൂട്ടായ്മകള്‍ക്കും നല്‍കുക. ഹ ക്രേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക തൊഴില്‍ പദ്ധതികള്‍ ഗോത്രമേഖലയില്‍ നടപ്പിലാക്കുക. സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക. ഹ ഗോത്രവിഭാഗങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക അവയ്ക്ക് താങ്ങുവില നിശ്ചയിച്ച ഉല്‍പ്പന്നത്തിന് വിലനിലവാരം ഉറപ്പുവരുത്തുക. വനമേഖലയില്‍ ജന്‍ധന്‍ യോജന പദ്ധതി നടപ്പിലാക്കുക. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് പ്രത്യേക തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക.
പി.എസ്. സി നിയമനങ്ങളില്‍ പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 44, 92 എന്നീ റോട്ടേഷനുകളിലാണ് നിയമനം നല്‍കുന്നത്. ഗസറ്റഡ് , നോണ്‍ ഗസറ്റഡ് ഈ ക്രമം പാലിച്ചു വരുന്നു. ഇത് മുന്നാക്ക സംവരണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ച ക്രമത്തേക്കാള്‍ വളരെ പിന്നിലാണ്. (അവരുടെ നിയമനം 9,19,29,39,49, 59, 69 എന്നിങ്ങനെയാണ്) ഇത് അടിയന്തിരമായും ആദ്യത്തെ പത്ത് നിയമനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത് അവശ്യമാണ്. അതിനായി പി. എസ് . സി നിയമം ഭേദഗതി ചെയ്യുക.
- ആചാരസംരക്ഷണം
ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക. പരമ്പരാഗത രീതിയില്‍ അത് സംരക്ഷിക്കേണ്ടതുണ്ട്. അവയ്ക്കു വേണ്ട പ്രോത്സാഹനം നല്കി സംരക്ഷിക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുക. ഹ ഗോത്ര ഭാഷകളുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേകപദ്ധതി തയ്യാറാക്കുക. ഹ ഗോത്ര ജീവിതത്തിലെ അഭിവാജ്യ ഘടകമായ ഗോത്ര കലകളുടെ സംരക്ഷണത്തിനുവേണ്ടി ഗോത്ര കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഹ ഗോത്രാചാര കേന്ദ്രങ്ങളായ ദൈവപ്പുരകളും കാവുകളും സംരക്ഷിക്കുവാനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക. ഹ എല്ലാ ഗോത്രവിഭാഗങ്ങളുടെയും ചരിത്രവും മറ്റു പശ്ചാത്തലങ്ങളും അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തില്‍ തയ്യാറാക്കുക. ഹ ഗോത്രാ ആചാരങ്ങളിലെ ശാസ്ത്രീയ തലങ്ങള്‍ കണ്ടെത്തി അവയെ പാഠൃപദ്ധതികളുമായി ബന്ധപ്പെടുത്തി എത്തി വിദ്യാലയങ്ങളില്‍ എത്തിക്കുക. ഹ ഗോത്ര ജനതയ്ക്കിടയില്‍ നടക്കുന്ന അനാചാരങ്ങള്‍ കണ്ടെത്തി അവയെ ശാസ്ത്രീയമായി പരിഹരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കുക.
- അവകാശ സംരക്ഷണം
ആദിവാസികളുടെ ഭൂമി നിയമത്തെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക. ഹ ഗോത്ര ജനതകളുടെ അവകാശങ്ങളെ പറ്റി അവബോധം നല്‍കുക. ഊരുകൂട്ടങ്ങളുടെ അധികാരം ഗോത്രജനതക്കിടയില് ബോധ്യപ്പെടുത്തി അവയെ ശാക്തീകരിക്കുക. ഹ വനാവകാശ കമ്മിറ്റികള്‍ രൂപീകരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുകയും ചെയ്യുക. ഹ സര്‍ക്കാര്‍ മോണിറ്ററിംഗ് കമ്മിറ്റികളില്‍ ഗോത്രജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കുക. ഹ സംസ്ഥാന – ജില്ലാ ആസൂത്രണ ബോര്‍ഡുകളില്‍ ഗോത്രജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. ഹ ക്രേന്ദ്രസംസ്ഥാന പട്ടികവര്‍ഗ്ഗ കമ്മിഷനുകളില്‍ സംസ്ഥാനത്തെ ഗോത്രമേഖലയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക. ഹഗോത്ര വിഭാഗങ്ങളുടെ വിഭവങ്ങളും അവര്‍ക്കുള്ള അവകാശങ്ങളെ ഉറപ്പുവരുത്തുക. മേല്‍സൂചിപ്പിച്ച മുഴുവന്‍ പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കുന്നതിന് ആദിവാസി വികസന പരിപ്രേക്ഷ്യം ആവശ്യമാണ്. നിയമങ്ങളുടെ പരിരക്ഷയിലുടെ മാത്രമേ ഇനി കേരളത്തിലെ ഗോത്ര ജനതയെ സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ കഴിയുകയുള്ളു. വികസന പരിപ്രേക്ഷ്യം നടപ്പിലാക്കി ഈ വിഭാഗങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: