Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചരിത്രപഥത്തിലെ കഥാവര്‍ണങ്ങള്‍

സാരഥികളുടെ സന്ദേശം 63

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Mar 27, 2021, 05:35 pm IST
inSamskriti

പുരാതന ഭാരതീയ സര്‍ഗപ്രതിഭകളുടെ ആത്മായനങ്ങളില്‍ കാവ്യനാടകാദികള്‍ക്കപ്പുറം കാവ്യാത്മകമായ ഗദ്യരചനകളും ചരിത്രമെഴുത്തുകളും ചേര്‍ന്ന സംസ്‌കൃതി സമ്പത്തുകള്‍ ഗണനീയമാണ്. ഈ രംഗത്താണ് ബാണഭട്ടന്റെ അനശ്വരമായ സംഭാവനകള്‍ മൂല്യനിര്‍ണയം ചെയ്യുക. ഏഴാം നൂറ്റാണ്ടില്‍ സാമ്രാജ്യ ചക്രവര്‍ത്തിയായ ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടന്‍.  

അന്നത്തെ ഔറംഗാബാദ് ജില്ലയിലെ പ്രീതികുടഗ്രാമത്തിലാണ് കവി ജനിക്കുന്നത്. രാജാദേവിയും ചിത്രഭാനുവുമായിരുന്നു മാതാപിതാക്കള്‍. ബാല്യകാലത്തു തന്നെ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട ബാണന്‍ സഞ്ചാരത്തിനിറങ്ങി. സംസ്‌കൃതത്തിലെ കാവ്യനാടകാദികളും പൈതൃകസമ്പത്തിലെ അനശ്വര കൃതികളും പഠനമനനത്തിലൂടെ സ്വായത്തമാക്കി. ശാസ്ത്രത്തിലും കലാസാഹിത്യാദികളിലും വ്യുല്‍പത്തി നേടിയ ബാണന്റെ ധൈഷണിക വളര്‍ച്ചയോടൊപ്പം കവിഹൃദയവും പൂര്‍ണത പ്രാപിക്കാന്‍ തുടങ്ങി. ആ പ്രശസ്തി ചക്രവര്‍ത്തിയുടെ കാതിലും തരംഗമായി. ഹര്‍ഷചക്രവര്‍ത്തിയുടെ സ്‌നേഹാദരങ്ങള്‍ നേടിയ ബാണഭട്ടന്‍ കാവ്യരഥ്യയിലേക്കും ചരിത്രാഖ്യാനങ്ങളിലേക്കും കഥാശില്‍പങ്ങളുടെ ലാവണ്യ സങ്കല്‍പ്പങ്ങളിലേക്കും പ്രവേശിച്ചു.  

ഉജ്ജ്വലമായ കാവ്യശൈലിയിലും ആലങ്കാരികതയിലും സമഗ്ര വിവരണ കുശലതയിലും കാവ്യബിംബ സംവിധാനത്തിലും അപൂര്‍വമായ സിദ്ധിയും സാധനയുമായി മുന്നേറി. രണ്ടു മഹാഗ്രന്ഥങ്ങളുടെ രചനാ സാക്ഷാത്ക്കാരമായിരുന്നു സദ്ഫലം; ‘ഹര്‍ഷചരിത’വും ‘കാദംബരി’യും. ഹര്‍ഷ ചക്രവര്‍ത്തിയുടെ ധീരോദാത്തമായ ജീവിത ചിത്രണമാണ് ഹര്‍ഷചരിതം. സ്തുതിപരമായ വര്‍ണനകളില്‍ രമിക്കുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ സത്യാത്മകമായ കഥനം വിവിധയിടങ്ങളില്‍ രേഖീയമാകുന്നു. ‘ഭാരതത്തിലെ ആദ്യത്തെ ചരിത്രാത്മകമായ ജീവചരിതം എന്ന് പണ്ഡിതന്മാര്‍ കൊണ്ടാടുന്ന കൃതിയില്‍ ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും സാധാരണ മനുഷ്യന്റെ ജീവിതായോധന പരിസരവും പ്രകൃതിയുടെ പ്രമാണപ്രത്യയങ്ങളും വായിച്ചെടുക്കാം.  

കാവ്യാത്മകമായ ഗദ്യത്തില്‍ ആഖ്യായികാ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഈ ജീവിത വാങ്മയം എട്ടധ്യായം ഉള്‍ക്കൊള്ളുന്നു. ആദ്യാധ്യായങ്ങളില്‍ സ്വജീവിതത്തിന്റെ ചില രേഖാചിത്രങ്ങള്‍ കവി വരച്ചു ചേര്‍ത്തിട്ടുണ്ട്. വ്യാസന്‍, ഭട്ടാരഹരിശ്ചന്ദ്രന്‍, സാതവാഹനന്‍, പ്രവരസേനന്‍, ഭാസന്‍, കാളിദാസന്‍ തുടങ്ങി ഹര്‍ഷചരിതത്തില്‍ സൂചിതമാകുന്ന മഹാപ്രതിഭകള്‍ ഏറെയാണ്.  

കാല്പനിക കഥകളുടെ കുഞ്ഞുപൂവുകള്‍ ചേര്‍ന്ന് കഥയുടെ പൂങ്കുല സൃഷ്ടിക്കുന്ന കാദംബരി, കാവ്യമയമായ ഗദ്യത്തിന്റെ രൂപശില്‍പം നേടുകയാണ്. ഒരര്‍ഥത്തില്‍ സങ്കീര്‍ണമായ പ്രതിപാദന ശൈലിയില്‍ ആഖ്യായികയുടെ ഛായാശില്‍പത്തിലാണ് കഥനം. ശൃഗാര രസം അംഗിയായി സഞ്ചരിക്കുന്ന ഈ കൃതിയുടെ പൂര്‍വഭാഗം ബാണഭട്ടനും ഉത്തരഭാഗം കവി പുത്രന്‍ ഭൂഷണഭട്ടന്‍ എന്ന പുളിന്ദഭട്ടയുമാണ് പൂര്‍ത്തീകരിച്ചതെന്ന് ഗവേഷണമതമുണ്ട്. കാദംബരിയും ചന്ദ്രപീഡയുമാണ് നായികാനായകന്മാര്‍. കൃതിയുടെ അര്‍ധഭാഗത്തിനു ശേഷമാണ് നായികയും ഏതാനും ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഒരു യോഗി ആഖ്യാനം ചെയ്യുന്ന കഥ തത്ത പറഞ്ഞു കൊടുക്കുന്ന രചനാതന്ത്ര ശൈലിയാണ് ഇതില്‍ സ്വീകരിക്കുന്നത്. സങ്കീര്‍ണമായ കഥാവികസന വേളയില്‍ കൊച്ചുകഥകളും പാത്രങ്ങളും പ്രവേശിക്കുന്നു. അധ്യായമായി കൃതി ഉള്‍പ്പിരിയുന്നില്ല. കഥാപ്രവാഹത്തിന് ഇതിനാല്‍ ശക്തികൂടുന്നുണ്ടെന്ന് ദര്‍ശിക്കാം. മനുഷ്യനും മൃഗങ്ങളും അര്‍ധദേവതകളും സൃഷ്ടിക്കുന്ന മായികാന്തരീക്ഷം ചിലയിടങ്ങളില്‍ ഭ്രമാത്മകമാണ്. കൃതിയുണര്‍ത്തുന്ന വൈവിധ്യാത്മകമായ മാനുഷ്യക പ്രത്യയം സ്‌നേഹാധിഷ്ഠിതമായ മൂല്യസങ്കല്‍പ്പങ്ങളാണ്. ശങ്കരന്‍, രുയ്യകന്‍ എന്നിവര്‍ ഈ ഗദ്യകാവ്യത്തിന് രചിച്ച പഠന വ്യാഖ്യാനങ്ങള്‍ അംഗീകാരം നേടിയിട്ടുണ്ട്.  

പ്രൗഢോജ്വലമായ ഹര്‍ഷ ചരിതവും കാദംബരിയും തുറന്നിടുന്ന കഥാഖനിയും ചരിത്ര പരിപ്രേക്ഷ്യവും കാലാതീതമായ വായനാ യാത്രയിലാണ്. സാഹിത്യ സംസ്‌കൃതിയുടെ ദര്‍ശന മീമാംസയും ദിശാമുഖവും വിടര്‍ത്തിയെടുക്കുന്ന ബാണഭട്ടന്‍ പ്രഫുല്ലമായ പ്രാചീന ചരിതങ്ങളുടെ വസ്തു നിഷ്ഠവും സാങ്കല്‍പ്പികവുമായ മുഖപടലങ്ങളാണ് സാക്ഷാത്ക്കരിക്കുന്നത്. ഭൂതകാലചരിതങ്ങളുടെ ആ വാങ്മയം കഥാരസമായി കാലം പറഞ്ഞുകൊണ്ടേയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

Kerala

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.