ഗുളപര്വത മധ്യസ്ഥം
നിംബബീജം പ്രതിഷ്ഠിതം
പയോവര്ഷ സഹസ്രേണ
നിംബ കിം മധുരായതേ?
ഒരു ശര്ക്കരക്കുന്ന് ഉണ്ടാക്കി എന്നു സങ്കല്‍പ്പിക്കുക. അവിടെ ഒരു വേപ്പിന് കുരു നടുന്നു. അതു മുളച്ചു വരുമ്പോള്‍ ദിവസവും പാലുകൊണ്ടു നനയ്ക്കുന്നു. എന്നാലും ആ വേപ്പിന്റെ ഇലകള്‍ക്കു മാധുര്യം ഉണ്ടാകില്ല. അതിനു പ്രകൃത്യാ ഉള്ള കയ്പ്പ് എത്രകാലം കഴിഞ്ഞാലും നിലനില്ക്കും. ഇതു നമുക്ക് അനുഭവമാണ്. ശര്‍ക്കര മധുരിക്കും. പാല് രുചികരമാണ്. എന്നാല്‍ ഈ ഗുണങ്ങള്‍ ഒരിക്കലും വേപ്പിനുണ്ടാകില്ല.
റഷ്യക്കാരുടെ ഇടയില്‍ പ്രചരിച്ചിട്ടുള്ള ഒരു കുട്ടിക്കഥയുണ്ട്. ഒരു കാക്കയ്ക്ക് ഒരു മോഹം. താറാവിനെപ്പോലെ തടാകത്തില്‍ നീന്തിക്കളിക്കണം. അതു താറാവിന്റെ കുറേ തൂവലുകള്‍ ശേഖരിച്ച് ശരീരത്തില്‍ വച്ചുകെട്ടി. താറാവിനെപ്പോലെ കുണുങ്ങിക്കുണുങ്ങി നടന്നു നോക്കി. ക്വാക്… ക്വാക്… എന്ന് ശബ്ദം അനുകരിച്ച് ശീലമാക്കി. നീന്താന്‍ ഒരു ദിവസം കുളത്തിലിറങ്ങി. മുങ്ങിച്ചാവാതെ എങ്ങനെയോ രക്ഷപ്പെട്ടു.
മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ‘പൂഞ്ഞാന്‍ ചാടിയാല്‍ വരാല് ആകുമോ’ എന്ന്. നാം മറ്റൊരാളായി അഭിനയിക്കാതെ നമ്മളായി ജീവിക്കുക. മറ്റുള്ളവരുടെ കഴിവുകള്‍ കണ്ട് അസൂയപ്പെടാതിരിക്കുക. ജീവിത വിജയത്തിന് ഇത് അത്യാവശ്യമാണ്.
എസ്.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: