അമ്പലപ്പുഴ: വൃക്കയിലെ മുഴയില്‍നിന്നുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിക്ക് വണ്ടാനം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ നടത്തിയ നൂതന ചികിത്സ വിജയകരം. മാവേലിക്കര ചെന്നിത്തല സ്വദേശിയാ 26കാരിക്കാണ് സെലക്ടീവ് ആന്‍ജിയോ എംബോളിസേഷന്‍ എന്ന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.
കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് യൂറോളജി വിഭാഗം മേധാവി ഡോ. എം. നാസറിന്റെ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വലതു വൃക്കയില്‍ രൂപപ്പെട്ട മുഴയില്‍ നിന്നാണ് രക്തസ്രാവം ഉണ്ടാകുന്നതെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് സെലക്ടീവ് ആന്‍ജിയോ എംബോളിസേഷന്‍ ചെയ്തു രോഗിയെ ജീവിതത്തിലേക്കു തിരികെ എത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയ ചെയ്താല്‍ വൃക്ക വരെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി അവലംബിച്ചത്. സ്വകാര്യ ആശുപത്രികളില്‍ വന്‍തുക ആവശ്യമായി വരുന്ന ചികിത്സയാണ് ഇത്. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. മോഹനന്‍, ഡോ. അബ്ദുള്‍ സലാം, ഡോ. രഘുറാം, ഡോ. അരുണ്‍ ആല്‍ബി, രേഷ്മ, അഖില്‍, ഹെഡ് നഴ്‌സ് രാജി, നഴ്‌സ് എല്‍സ, യൂറോളജി വിഭാഗത്തില്‍നിന്നു ഡോ. നാസര്‍, ഡോ. മിഥിലേഷ്, ഡോ. രവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക ചികിത്സ നടന്നത്. രോഗി അപകടാവസ്ഥ തരണംചെയ്തു.
പൂര്‍ണ ആരോഗ്യം വീണ്ടെടുത്തെന്നും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: