Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദ് ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ ഒരുപോലെ ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമെന്ന് ശോഭ കരന്ത്‌ലജെ

2011 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് 5673 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 10:58 am IST
in Kerala

തിരുവനന്തപുരം: ലൗ ജിഹാദ് ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ ഒരുപോലെ ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഉഡുപ്പി എംപി ശോഭ കരന്ത്‌ലജെ. എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം സംഘടിപ്പിച്ച മഹിളാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.  

2011 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് 5673 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതില്‍ 1643 പേര്‍ ക്രൈസ്തവ സമൂഹത്തിലെ പെണ്‍കുട്ടികളാണ്. ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.  മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരും ശബരിമലയ്‌ക്കെതിരായി നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും തെരുവിലിറങ്ങുകയും ചെയ്തത് ബിജെപിയാണ്. സെക്രട്ടറിയേറ്റിലും നിയമസഭകളിലും നമുക്ക് വേണ്ടി ശബ്ദിക്കാന്‍ നമ്മുടെ പ്രതിനിധികള്‍ വരണം.  

അയോധ്യക്ഷേത്രത്തിലെ ശിലാന്യാസവും പൗരത്വബില്ലും മുത്തലാഖ് നിയമവും ഇതിന് ഉദാഹരണങ്ങളാണ്. രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാരുകള്‍ വരുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളതെന്നും അതിന് വേണ്ടി പ്രയത്‌നിക്കണമെന്നും അവര്‍ വ്യക്തമാക്കി. ബിജെപി ജില്ലാ കമ്മറ്റിയംഗം മായ പി.എസ്. അധ്യക്ഷത വഹിച്ചു.

അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും ആത്മാഭിമാനത്തോടെ സ്ത്രീകളോട് വോട്ട് അഭ്യര്‍ഥിക്കാനും സാധിക്കുന്ന കേരളത്തിലെ ഏക രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.  

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി. രമ മുഖ്യപ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബാമോള്‍, ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഹരി കാട്ടാക്കട, സുധീഷ് കുന്നുവിള, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകല, ജില്ലാ വൈസ് പ്രസിഡന്റ് രശ്മി സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ശാലിനി, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അജിത വിളപ്പില്‍ശാല, ബ്ലോക്ക് മെമ്പര്‍ മഞ്ജു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രശ്മി ഗോപന്‍, ശ്രീജ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: bjpലൗ ജിഹാദ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021sobha karanthalaje
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

10,000 വർഷം പഴക്കമുള്ള ത്രിശൂലവും, 3000 വർഷം പഴക്കമുള്ള മഹാദണ്ഡും ; ഫിലിപ്പീൻസിൽ കണ്ടെത്തിയത് സനാതനധർമ്മത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെളിവുകൾ

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.