തലശ്ശേരി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ദേശീയ അധ്യക്ഷന്‍ ജെപി നന്ദ ഇന്ന് കേരളത്തില്‍. വിവിധ മണ്ഡലങ്ങളിലൈ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ധര്‍മ്മടം മണ്ഡലത്തിലെ റോഡ് ഷോയോടെയാകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് സികെ പത്മനാഭന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നദ്ദയുടെ പ്രചാരണം ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കല്‍ ടൗണിലാണ് നദ്ദയുടെ റോഡ്ഷോ. ഈ പരിപാടി ക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷന്‍ തൃശ്ശൂരിലേക്ക് പോകും.
ഉച്ചയ്ക്ക് 12.30 ന് നാട്ടികയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. 12.35 ന് തൃശൂര്‍ നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.കെ. ലോചനനുവേണ്ടി റോഡ്ഷോയില്‍ പങ്കെടുക്കും. ഉച്ചക്ക് 2 മണിയോടെ തൊടുപുഴയില്‍ എത്തുന്ന നദ്ദ നഗരം ചുറ്റിയുള്ള റോഡ് ഷോക്ക് ശേഷം പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ പി ശ്യാം രാജിന്റെ പ്രചാണത്തിന് വേണ്ടിയാണ് ദേശീയ അദ്ധ്യക്ഷന്‍ തൊടുപുഴയിലെത്തുന്നത്.
മൂന്നിന് തൊടുപുഴയില്‍ പൊതുസമ്മേളനത്തേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകിട്ട് 5.15 ന് തിരുവനന്തപുരം കൈമനത്തും 6.15 ന് അമ്പലമുക്കിലും റോഡ് ഷോയ്ക്ക് നദ്ദ നേതൃത്വം നല്‍കും. മുതിര്‍ന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരനും നദ്ദക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ പ്രചാരണത്തോടെ നദ്ദയുടെ ഇന്നത്തെ പരിപാടികള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: