ബാദശാഹ സ്വജനങ്ങളോട് ശിവാജിയെക്കുറിച്ച് അത്യന്തം പുകഴ്ത്തിപ്പറഞ്ഞു. അദ്ദേഹം വാക്കുപാലിച്ചു നിഷ്കപടനാണദ്ദേഹം. പ്രഹ്ലാദ പന്തിനേയും ആദരിച്ച് സമ്മാനങ്ങള്‍ നല്കി. 1677 ഫെബ്രുവരി മാസമാണ് ഐതിഹാസികമായ ഈ സംഭവങ്ങള്‍ നടന്നത്.
മുന്‍പ് നിശ്ചയിച്ചതനുസരിച്ച് സന്ധിയിലെ മൂന്നു നിയമങ്ങളും അംഗീകരിച്ചു. പ്രതിവര്‍ഷം കുതുബശാഹ കരമായി ഒരു ലക്ഷം സ്വര്‍ണനാണയം നല്‍കണം.
ഈ സമയത്ത് ശിവാജി മറ്റൊരു പ്രസ്താവനയും ചെയ്തു. ദക്ഷിണത്തിലെ രാജ്യങ്ങള്‍ ദക്ഷിണാത്യരുടെ കൈയില്‍ തന്നെയിരിക്കട്ടെ. പഠാണികളുടെ വിരുദ്ധമായി സംഘടിക്കാന്‍ ആഹ്വാനം ചെയ്തു. അക്കാലത്ത് കുതുബശാഹയും ശിവാജിയും മാത്രമേ ദാക്ഷിണാത്യരായുണ്ടായിരുന്നുള്ളൂ. ഛത്രപതിയുടെ ഭേദനീതിയുടെ പ്രത്യക്ഷ ഉദാഹരണമാണിത്. ഒരിക്കല്‍ മാദണ്ണയുടെ വീട്ടില്‍ ഭോജനത്തനായി ശിവാജി പ്രീതിപൂര്‍വകം ക്ഷണിക്കപ്പെട്ടു. പരമപ്രതാപിയായ ഹിന്ദുധര്മരക്ഷകനായ ശിവാജി ഭോജനത്തിനായി വരുമെന്നറിഞ്ഞതോടെ ഗൃഹാംഗങ്ങള്‍ ആനന്ദഭരിതരായി. മാദണ്ണയുടെ മാതാശ്രീ ഭാഗമ്മ സ്വയം പാകം ചെയ്ത് സ്നേഹപൂര്‍വം മഹാരാജാവിന് വിളമ്പിക്കൊടുത്തു.
1677-മാര്‍ച്ച് മാസത്തില്‍ ശിവാജി ദക്ഷിണ വിജയാഭിയാനുവുമായി ഭാഗാനഗരത്തില്‍ നിന്നും പുറപ്പെട്ടു. മഹാരാജാവിന്റെ കൂടെ കുതുബശാഹ തന്റെ ന്യായാധിപനായ മിര്ജാമഹമ്മദ്-അമീനെ അയ്യായിരം സൈന്യത്തോടുകൂടി അയച്ചു.
വിജയയാത്ര തുടക്കത്തില്‍ തന്നെ നീലഗംഗയുടെ പുണ്യപ്രവാഹത്തിലെത്തി. ശിവാജി ഗംഗാസ്നാനം ചെയ്ത്, നദീ തീരത്തു തന്നെ സ്ഥിതി ചെയ്തിരുന്നതും വിജയനഗര സാമ്രാജ്യത്തിന്റെ വിഖ്യാതനായ ചക്രവര്‍ത്തി കൃഷ്ണദേവരായര്‍ നിര്‍മിച്ചതുമായ ശ്രീശൈല മല്ലികാര്‍ജുന മന്ദിരത്തില്‍ പ്രവേശിച്ച് അവിടെ ശിവാരാധന നടത്തി. അവിടുത്തെ പ്രശാന്തസുന്ദരമായ പരിസരം അദ്ദേഹത്തെ ദിവ്യാനുഭൂതിയിലേക്ക് നയിച്ചു. തന്റെ ശിരകമലംകൊണ്ട് ശിവാര്‍ച്ചന ചെയ്താലോ എന്ന ഭാവന ഉണര്‍ന്നു. ഭക്തിയുടെ ആധിക്യംകൊണ്ട് അദ്ദേഹം സമാധിസ്ഥിതിയിലെത്തി. അദ്ദേഹത്തിന്റെ അന്തരാത്മാവ് അദ്ദേഹത്തില്‍, കര്‍ത്തവ്യബോധത്തെ ഉണര്‍ത്തി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ആത്മാഹുതി ചെയ്യാനുള്ള സമയമല്ലിത് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ളതാണ്. ശിവാജി പത്ത് ദിവസം ശ്രീശൈലത്തില്‍ താമസിച്ചു. അനേകം പുണ്യകര്‍മങ്ങള്‍ ചെയ്തു. ശ്രീഗംഗാ സ്നാനഘട്ടം നിര്‍മിച്ചു. അവിടെ ഒരു ധര്‍മശാല പണിയാനുള്ള വ്യവസ്ഥയും ചെയ്തു.
ശ്രീശൈലത്തില്‍ നിന്നും ശിവാജി നേരെ പോയത് തിരുപ്പതിയിലേക്കായിരുന്നു. അവിടെ ബാലാജിയുടെ ദര്‍ശനം നടത്തി വിപുലമായ ദാനധര്‍മ്മാദികള്‍ നിര്‍വഹിച്ചു. സമരയാത്ര ആരംഭിച്ചു. ആദ്യം ജിഞ്ജീകോട്ട ജയിക്കണം. വളരെ ദുര്‍ഘടം പിടിച്ച കോട്ടയായിരുന്നു അത്. യുദ്ധം ചെയ്താല്‍ പ്രാണഹാനിയും സംഭവിക്കും. അതുകൊണ്ട് മറ്റെന്തെങ്കിലും ഉപായം കണ്ടെത്തണം. ജിഞ്ജീകോട്ടയുടെ പ്രമുഖനായിരുന്നു നസീര്മഹമ്മദ്. ശിവാജി തന്റെ ഒരു നായകനെ (സര്‍ദാര്‍) നേരെ നസീര്‍ മഹമ്മദിന്റെ അടുത്ത് സന്ദേശവുമായി പറഞ്ഞയച്ചു. പ്രതിവര്‍ഷം 50,000 രൂപ വരുമാനം ലഭിക്കും വിധത്തിലുള്ള ഭൂമിയുടെ ആധിപത്യം (കരമൊഴിവാക്കി) താങ്കള്‍ക്ക് തരാം, അതിന്റെ പ്രതിഫലമായി ഈ കോട്ട ഞങ്ങള്‍ക്ക് വിട്ടുതരണം. ഭീരുവായ നസീര്‍ മഹമ്മദ് ചിന്തിച്ചു-ശിവാജിയുമായി യുദ്ധം ചെയ്താല്‍ പരാജയം നിശ്ചയമാണ് അപ്പോള്‍ കോട്ട കൈവിട്ടുപോകും. ഭൂമിയുടെ ആധിപത്യവുമുണ്ടാവില്ല. അതുകൊണ്ട് ശിവാജിയുടെ പ്രസ്താവന അംഗീകരിച്ചുകൊണ്ട് കോട്ട വിട്ടുകൊടുത്തു. ശിവാജി അനാവശ്യമായ ഹിംസയെ പ്രോത്സാഹിപ്പിച്ചില്ല. എല്ലാവരും സ്വയം സന്മാര്ഗത്തില് വരണമെന്നദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ വരാത്തപക്ഷം ശക്തി പ്രയോഗിക്കാനും അദ്ദേഹം മടിച്ചില്ല. ഛത്രപതി ജിഞ്ജികോട്ടയുടെ അകത്ത് പ്രവേശിച്ചു. കോട്ടയില്‍ ഭഗവധ്വജം പറപ്പിച്ചുകൊണ്ട് ദക്ഷിണ വിജയയാത്രയുടെ ശുഭാരംഭം കുറിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇതാദ്യമായാണ് ജിഞ്ജിയുടെ ഉത്തുംഗ ശിഖരത്തില്‍ ഭഗവപതാക പറക്കുന്നത്.
ഇവിടുന്നു യാത്ര പുറപ്പെട്ടു, തിരുവണ്ണാമലയിലും സമോത്തിരപ്പെരുമാള് പ്രദേശത്തുമായി രണ്ടു ക്ഷേത്രങ്ങള്‍ തകര്‍ത്ത് മുസ്ലിംപള്ളികളാക്കിയിട്ടുണ്ടായിരുന്നു. അവ ജീര്‍ണാവസ്ഥയിലായിരുന്നു. ഈ രണ്ടു ക്ഷേത്രങ്ങളും പുനര്നിര്മിച്ചവര് ശിവലിംഗപ്രതിഷ്ഠ നടത്തി. സമോത്തിര പെരുമാളിന്റെ ആയിരം കാല് മണ്ഡപത്തില്‍ കാര്‍ത്തിക വിളക്ക് ഉത്സവം നടത്താനും അവിടെ ഗോപുരം നിര്‍മിക്കാനുള്ള വ്യവസ്ഥ ചെയ്തു. അവിടുന്ന് പുറപ്പെട്ട് വെല്ലൂര്‍കോട്ട ആക്രമിച്ചു. ഈ ആക്രമണം നീണ്ടുനില്‍ക്കും എന്നതുകൊണ്ട് സൈന്യത്തിന്റെ ഒരു ഭാഗം അവിടെ നിര്‍ത്തിയിട്ട് ശിവാജി തിരുവാഡിയിലേക്ക് പുറപ്പെട്ടു (ത്യാഗരാജന്റെ ജന്മസ്ഥാനം) അവിടെ ശേര്ഖാന് ലോദിയുടെ ഭരണമായിരുന്നു. ലോദിയുമായി യുദ്ധം ചെയ്യുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: