ധാക്ക: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗ്ലാദേശില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.
1971ലെ വിമോചന യുദ്ധത്തില്‍ കൂടെ നിന്നതിനും കൊറോണ വൈറസ് ഭീതിപരത്തിയപ്പോള്‍ താങ്ങായതിനും ആണ് ഭാരതത്തോട് ഷേഖ് ഹസീന നന്ദി പറഞ്ഞത്. ‘ഞങ്ങളുടെ നല്ല കാലത്തും മോശം നേരത്തും ഭാരത സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. ഇക്കുറി ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് 109 ആംബുലന്‍സുകള്‍ തന്നു. പ്രധാനമന്ത്രി മോദിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്. ഇതിനു മുമ്പ് ഇന്ത്യ ഞങ്ങളോടൊപ്പം നിന്ന് കോവിഡിനുള്ള വാക്സിന് നല്കി,’ അവര്‍ പറഞ്ഞു.
‘ഞങ്ങളുടെ അടുത്ത അയല്‍ക്കാരി മാത്രമല്ല ഭാരതം; ഞങ്ങള്‍ക്ക് അതിനോട് ചരിത്രപരവും സാമൂഹികപരവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും ആയ ബന്ധമുണ്ട്. ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തില്‍ ഭാരതസര്‍ക്കാരും ജനങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു,’ അവര്‍ പറഞ്ഞു.
അച്ഛന് ഷേഖ് മുജിബുര്‍ റഹ്മാന് കൊല്ലപ്പെട്ട 1975ലെ പട്ടാളഭരണ അട്ടിമറിയെയും അവര്‍ ഓര്‍മ്മിച്ചു. ‘രാഷ്ട്രപിതാവ് കൊല്ലപ്പെട്ട 1975 ആഗസ്ത് 15ലെ കാള രാത്രി ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് എന്റെ അമ്മയും മൂന്ന് സഹോദരന്മാരുംഅമ്മാവനും രണ്ട് സഹോദരഭാര്യമാരും അവരുടെ 10 വയസ്സുകാരനായ സഹോദരനും അമ്മാവനും ക്രൂരമായി വധിക്കപ്പെട്ടു. ആ രാത്രിയില്‍ രക്തസാക്ഷിത്വം വഹിച്ച എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു.’- അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: