ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകള്‍ നടത്തുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ്.
ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുകയോ ഫലം പ്രസിദ്ധീകരിക്കുകയോ അരുത്.
വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളില്‍ അഭിപ്രായസര്വ്വേകളോ മറ്റു സര്‍വ്വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: