തിരുവനന്തപുരം: നേമത്ത് ബിജെപി എംഎല്‍എയുടെ കാലത്ത് വികസനം ഒന്നും നടന്നില്ല എന്ന ഇടതു-വലതു മുന്നണികളുടെ വ്യാജപ്രചരണത്തിനെതിരെ പദ്ധതികളുടെ പട്ടികയും കണക്കും നിരത്തി ഒ രാജഗോപാലിന്റെ മറുപടി.സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്നത് എന്ന് തെളിയിക്കുന്ന വികസന രേഖ പുറത്തിറക്കി.
മണ്ഡലത്തിലെ 21 നഗരസഭാ വാര്‍ഡുകളും നടപ്പാക്കിയ വികസന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്
റോഡ്, ഗതാഗതം, പൊതു ജനാരോഗ്യം, വൈദ്യുതി, കുടിവെള്ളം, പൊതുവിദ്യാഭ്യാസം, നദീസംരക്ഷണം, പൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലായിരുന്നു വെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര -സംസ്ഥാന പദ്ധതികളില്‍ പെടുത്തി 404.44 കോടിയുടെ നേരിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്.
റോഡ്, റോഡ് സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മ്മാണവും നവീകരണവുമായി 36 പദ്ധതികള്‍ നടപ്പിലാക്കി. 34 കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തു.തോട്,ഓട,കലുങ്ക്,കുളം,നദി ,സംരക്ഷണ ഭിത്തി എന്നിവയുടെ 28 നിര്‍മ്മാണ ജോലികളാണ് നടപ്പിലാക്കിയത്. വൈദ്യുതീകരണ പദ്ധതികള്‍ (4), ഹൈമാസ്റ്റ് ലൈറ്റുകള്‍ (32), മിനിമാസ്റ്റ് ലൈറ്റുകള്‍ (25), ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ (27), വാഹനങ്ങള്‍ (10) എന്നിങ്ങനെ 212 പദ്ധതികളിലായാണ് 404.44 കോടി ചെലവിട്ടത്.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനസ്പന്ദനം അനുഭവവേദ്യമാക്കാന്‍ രാജഗോപാലിനു കഴിഞ്ഞു
നേമം വികസനരേഖ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കോപ്പി നല്കി പ്രകാശനം ചെയ്തു.
ഭാരതീയജനതാ പാര്‍ട്ടിയുടെ എംഎല്‍എ എന്ന ഒറ്റകാരണത്താല്‍ രാഷ്ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉണ്ടായിട്ടുള്ള ശക്തമായ തടസ്സവാദങ്ങളേയും വൈതരണികളേയും ക്ഷമയോടും ഇച്ഛാശക്തിയോടും തരണം ചെയ്തുകൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്ന് രാജഗോപാല്‍ പറഞ്ഞു.
വികസന രേഖ വോട്ടര്‍മാരില്‍ എത്തുന്നതോടെ ഇരുമുന്നണികലുടേയും ഒരു നുണപ്രചരണംകൂടി തകര്‍ന്നു വീഴുമെന്ന് കുമ്മനം പറഞ്ഞു. വിജയന് തോമസ് അധ്യക്ഷനായിരുന്നു.
ബിജെപി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്, ബിജെപി മേഖലാ പ്രസിഡന്റ് എം.ആര്.ഗോപന്,ജില്ലാ വൈസ്് പ്രസിഡന്റുമാരായ കരമന അജിത്,ആര്.സി.ബീന നേമം നിയോജക മണ്്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, , എഐഡിഎംകെ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണി, ബിഡിജെഎസ് ജില്ലാ സെക്രട്ടറി മനോഹരന്, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പരീശന്, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.സുദേവന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: