ന്യൂയോര്‍ക്ക്: തലനാരിഴയ്ക്ക് ജീവന് തിരികെ കിട്ടയതിന്റെ ആശ്വാസത്തിലാണ് വിനോദ സഞ്ചാരിയായ കെയ്ലിന് ഫിലിപ്പ്സ് എന്ന യുവതി. ടിക് ടോക്കില്‍ സജീവമായ യുവതി വീഡിയോയ്ക്കായി അറിയാതെ കൈയിലെടുത്ത ഒരു ഭീകരന് ആരെന്ന് തിരിച്ചറിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബാലിയില്‍ വിനോദയാത്രയ്ക്ക് പോയതിനിടയിലാണ് ഒരു അപൂര്‍വ ജീവി യുവതിയുടെ കണ്ണില്‍ പെട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത നീല വളയങ്ങളോടുള്ള കൂടിയ കടല്‍ജീവിയെ യുവത് എടുത്ത് കൈയില്‍ വെച്ച് ഒരു ഫോട്ടൊയും എടുത്തു. പിന്നീടാണ് താന്‍ കൈയിലെടുത്ത് ഓമനിച്ചത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനെ കുറിച്ച് പങ്കുവെച്ച് ടിക് ടോക്കില്‍ ഒരു വീഡിയോയും യുവതി ചെയ്തിട്ടുണ്ട്.
ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ഈ ജീവിയുടെ പേര്. ലോകത്തില്‍ ഏറ്റവും അപകടകാരിയായ പത്ത് ജീവികളില്‍ ആറാം സ്ഥാനമാണ് ഈ കടല്‍ ജീവിക്കുള്ളത്. പ്രായപൂര്‍ത്തിയായ 26 മനുഷ്യരെ മിനുട്ടുകള്‍ക്കുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള വിഷവുമായാണ് ഇതിന്റെ സഞ്ചാരം. കടിയേറ്റാല്‍ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ല. ചെറിയ പാടുമാത്രമായിരിക്കും ഉണ്ടാകുക. വേദനയും കാണില്ല. അതിനാല്‍ തന്നെ കടിയേറ്റ കാര്യം തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. വിഷം അകത്തു ചെന്ന ഉടന്‍ തന്നെ ശ്വാസ തടസവും പക്ഷാഘാതവും ഉണ്ടാകും.ഇത് അറിയാതെയാണ് യുവതി കുഞ്ഞന്‍ നീരാളിയെ കൈയിലെടുത്തത്. ഒരു ഭീകരനാണ് തന്റെ കൈയില്‍ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയതോടെ താന്‍ ആകെ പരിഭ്രാന്തയായയെന്നും അച്ഛനെ വിളിച്ച് ഏറെ നേരം കര്ഞെന്നും യുവതി പറയുന്നു. എന്തായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും. ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും.
മഞ്ഞനിറമുള്ള ചര്‍മവും നീല, കറുപ്പ് വളയങ്ങളും കൊണ്ട് ഇവയെ തിരിച്ചറിയാം. എന്നാല്‍ അപകടത്തില്‍പെട്ടെന്ന് തോന്നിയാല്‍ ഇവയുടെ നിറം മാറും.ജപ്പാന് മുതല്‍ ഓസ്ട്രേലിയ വരെയുള്ള പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ വേലിയേറ്റ കുളങ്ങളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: