തൃശൂർ: തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരേ പ്രതികാരനടപടിയുമായി ഇടതുപക്ഷം ഭരിയ്‌ക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍. ശക്തന്‍ പ്രതിമയെ മാല ചാര്‍ത്തി അപമാനിച്ചു എന്ന കുറ്റമാണ് സുരേഷ്ഗോപിയ്‌ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്.
മാല ചാര്‍ത്താന്‍ തൃശൂർ കോർപ്പറേഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നതാണ് പരാതി. തൃശൂരിൽ നടന്ന റോഡ് ഷോയിൽ ആവേശകരമായ സ്വീകരണമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇതിലുള്ള വിരോധമായിരിക്കാം ഇത്തരമൊരു നീക്കത്തിന് കോര്‍പറേഷനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ശക്തൻ തമ്പുരാന്‍ പ്രതിമയിൽ മാലയിട്ടാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ അനുമതിയില്ലാതെയാണ് ഈ നീക്കമെന്ന് തൃശൂർ മേയർ എം.കെ വർഗീസ് ആരോപിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കുന്നു.
അതേസമയം കോർപ്പറേഷന്റെ നടപടിക്ക് പിന്നിൽ രാഷ്‌ട്രീയപകപോക്കലാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍ ഇടതുമുന്നണിയാണ് ഭരിയ്‌ക്കുന്നത്. കോൺഗ്രസ് വിമതനായിരുന്ന ഇപ്പോഴത്തെ മേയര്‍ വര്‍ഗീസ് എം.കെ വർഗീസ് സ്വതന്ത്രനായിട്ടാണ് നെട്ടിശേരി ഡിവിഷനിൽ നിന്നും മത്സരിച്ച് വിജയിച്ചത്.രണ്ട് വർഷം മേയറാക്കാമെന്ന ധാരണയിൽ എം.കെ വർഗീസ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: