ന്യൂദല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരസഹകരണം ഉറപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി സുഹ് വുക്കിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അദേഹം പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ സഹകരണമാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.
സന്ദര്‍ശനവേളയില്‍ സുഹ് വുക്ക് ദല്‍ഹിയില്‍ നിര്‍മ്മിച്ച് ഇന്തോ- കൊറിയന്‍ സൗഹൃദ ഉദ്യാനത്തിന്റെ ഉദ്ഘാടനം രാജ്നാഥ് സിംഗുമായി ചേര്‍ന്ന് നിര്‍വഹിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട സൗഹൃദത്തിന്റെ പ്രതീകമായാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 1950 ലെ കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ത്യാഗത്തിന്റെ സ്മരണയായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കരസേനയും കൊറിയന്‍ എംബസിയും കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ സംഘടനയും ചേര്‍ന്നാണ് പാര്‍ക്ക് തയ്യാറാക്കിയിക്കുന്നത്.
ഏഷ്യയിലെ രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള സഹകരണം ഉറപ്പിക്കാനുള്ള കൂടിക്കാഴ്ച ചൈനയുടെ ഉറക്കം കെടുത്തും. ചൈനയുടെ സാമ്പ്രാജ്യത്വ മോഹങ്ങളെ ഇന്ത്യയെപ്പോലെ തന്നെ ശക്തിയുക്തം എതിര്‍ക്കുന്ന രാജ്യമാണ് കൊറിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: