ബംഗളൂരു: ശിവമോഗയില്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) അധ്യക്ഷന്‍ രാകേഷ് ടികായത്തിനെതിരെ കര്‍ണാടകയില്‍ രണ്ടു കേസുകള്‍. ശിവമോഗയിലും ഹവേരിയിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദല്‍ഹിയിലേതിന് സമാനമായ പ്രക്ഷോഭം കര്‍ണാടകയില്‍ സംഘടിപ്പിക്കണമെന്നും ബംഗളൂരുവിനെ എല്ലാ വശത്തുനിന്നും ഘെരാവോ ചെയ്യണമെന്നുമായിരുന്നു ശനിയാഴ്ച ഇടനിലക്കാരെ അഭിസംബോധന ചെയ്ത് ടികായത്ത് പറഞ്ഞത്.
‘ബംഗളൂരുവിനെ ദല്‍ഹിയാക്കി മാറ്റണം. ദല്‍ഹിയെപ്പോലെ ബംഗളൂരുവിനെയും ഘെരാവോ ചെയ്യണം. ആളുകളെത്തി പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷകര്‍ക്ക് വിളകള്‍ എവിടെയും വില്ക്കാന് കഴിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ വിളകള്‍ ജില്ലാ കളക്ടറിന്റെയും എസ്ഡിഎമ്മിന്റെയും ഓഫിസുകളിലേക്ക് കൊണ്ടുപോകുക. പൊലീസ് തടഞ്ഞാല്‍ താങ്ങുവില നല്കി വാങ്ങാന്‍ അവരോട് ആവശ്യപ്പെടണം’- ടികായത്ത് പറഞ്ഞു. അതേസമയം ടികായത്തിനെതിരെ കേസ് എടുത്ത സര്‍ക്കാര്‍ നടപടിയെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: