ഗോത്ര ഭാഷയില്‍ പാട്ട് പാടിയും വോട്ട് തേടിയും ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനു തരംഗമാവുകയാണ്. താമര ചിഹ്നം പരിചയപ്പെടുത്തി തനത് ഭാഷയിലാണ് വോട്ട് അഭ്യര്‍ത്ഥന.
കുശലം ചോദിച്ചും തമാശകള്‍ പറഞ്ഞും പ്രശ്നങ്ങള്‍ മനസ്സിലാക്കിയുമാണ് ജനങ്ങള്‍ക്ക് ജാനു പ്രിയങ്കരിയാകുന്നത്. ഗോത്രവര്‍ഗ പ്രമുഖരുടെയും മൂപ്പന്മാരുടെയും അനുഗ്രഹം വാങ്ങിയാണ് സമ്പര്‍ക്കം പുരോഗമിക്കുന്നത്. ഓരോ ഗ്രാമത്തിലും തടിച്ച് കൂടുന്ന ജനങ്ങളാണ് ജാനുവിന്റെ കരുത്ത്. ബത്തേരി പന്നിമുണ്ട തച്ചമ്പത് കോളനിയില്‍ തൊഴിലുറപ്പ് സ്ത്രീകളോട് സംസാരിക്കവേയാണ് ഒരു പാട്ട് പാടാന്‍ അവര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട ജാനുവിനോട് പറഞ്ഞത്. ജാനു പാടി.
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, സ്ത്രീയുടെ കരുത്ത്…. വരികളില്‍ ജാനു സ്വയം ആവാഹിച്ച കവിത. നീണ്ട കയ്യടിയോടെയാണ് അവര്‍ അത് സ്വീകരിച്ചത്. ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി ജാനു എഴുതിയ കവിതയായിരുന്നു അത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളോടൊപ്പം ഞാനും ഉണ്ടാകുമെന്ന ഉറപ്പ് നല്കുന്ന കവിത.
മുത്തങ്ങ സമര നായികയും ഗോത്രവിഭാഗങ്ങളുടെ ദേശീയ നേതാവുമായ സി.കെ. ജാനുവിന് റെക്കോഡ് വോട്ടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ ജയിക്കാന്‍ വേണ്ടി തന്നെയാണ് ജനവിധി തേടുന്നത് എന്ന് സി.കെ ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: