തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു സംസ്ക്കാരത്തിന്റെ ഈടുവെപ്പുകളില്‍ നിന്നാണ് കുമ്മനം രാജശേഖരന് വരുന്നതെന്ന് മാധ്യമ പ്രവര്ത്തകന് എന്‍.പി ചെക്കുട്ടി. ലാളിത്യത്തിന്റെ സംസ്ക്കാരം ജീവിതത്തില്‍ പകര്‍ത്തിയിട്ടുള്ള നേതാവും സാസ്ക്കാരിക ഹിന്ദുത്വത്തിന്റെ പ്രതീകവുമാണ് കുമ്മനമെന്ന് അദേഹം 24 ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ചെക്കുട്ടി വ്യക്തമാക്കിയത്.
രാഷ്ട്രീയത്തിനപ്പുറത്തേക്ക് പൊതു സമൂഹത്തില്‍ കുമ്മനത്തിന് ബന്ധങ്ങളുുണ്ട്. ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ള കുമ്മനത്തിന് കേരള സമൂഹത്തിനിടയില്‍ പ്രധാന റോള്‍ ഉണ്ട്. നിലയക്കല്‍, മാറാട് സംഘര്‍ഷ മേഖലകളില്‍ ചെല്ലുക മാത്രമല്ല, പ്രശ്നത്തിന് പരിഹാരം കണ്ടതും കുമ്മനമാണ്. നിലയക്ക്ല്‍ പ്രശ്നത്തിനു ശേഷം ക്രൈസ്തവ സമൂഹവുമായി ഏറ്റവും അടുത്ത നേതാവാണ് അദേഹമെന്നും എന്‍.പി ചെക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: