പൊയിനാച്ചി: അമ്മമാര്‍ ഒന്നടങ്കം പറയുന്നു ഇത്തവണത്തെ വോട്ട് വേലായുധന് തന്നെ. കാരണവും വിസ്തരിച്ച് അമ്മമാര്‍. ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ. വേലായുധന് ഇന്നലെ വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുമ്പോഴാണ് അമ്മമാരുടെ കമന്റ്.
എ.വേലായുധന് ഇന്നലെ രാവിലെ 5ന് കിഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന്റെ കൊടിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് പള്ളിക്കര പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. അരവത്ത് കെ.യു.ദാമോദര തന്ത്രിയുടെ അനുഗ്രഹം തേടിയതിന് ശേഷം തൃക്കണാട് തൃയംബകേശ്വര ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗം ശിവരാമന് മേസ്ത്രിയെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
തച്ചങ്ങാട്, അരവത്ത്, അമ്പങ്ങാട്, നെല്ലിയെടുക്കം കോളനി, ബങ്ങാട്, മുതുവത്ത്, മുനിക്കല്‍, നീരാറ്റി, ചേറ്റുകുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യക്തികള്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ബട്ടത്തൂര്‍ ബിവറേജ് ഗോഡൗണിലെ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
പനയാല്‍ കളിങ്ങോത്ത് ദൊഡുമനെ തറവാട്, നെല്ലിയെടുക്കം അമ്മനവര്‍ ദേവസ്ഥാനം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. 3 മണിക്ക് കോട്ടക്കുന്നില്‍ നടന്ന പള്ളിക്കര പഞ്ചായത്ത് മഹിളാ കണ്‍വെന്‍ഷനിലും സംബന്ധിച്ചു. തുടര്‍ന്ന് പള്ളിക്കര മഠം കോളനി സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. വൈകിട്ട് ചെമ്മനാട് പഞ്ചായത്തിലെ അച്ചേരിയിലും പെരിയയിലും കുടുംബയോഗങ്ങളിലും വേലായുധന് സംബന്ധിച്ചു.
സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി ജില്ലാ കമ്മറ്റി അംഗങ്ങളായ വൈ.കൃഷ്ണദാസ്, ജനാര്ദ്ദനന് കുറ്റിക്കോല്‍, ഉദുമ മണ്ഡലം ഖജാന്‍ജി ഗംഗാധരന് തച്ചങ്ങാട്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു മോഹന്‍, ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് ചേറ്റുകുണ്ട്, വൈസ് പ്രസിഡന്റ് ലോകേഷ് ബട്ടത്തൂര്‍, ജനറല്‍ സെക്രട്ടറി ഭരതന് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: