Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാനുഭൂതിക്ക് പ്രതിബന്ധം അഹന്ത

ആത്മാനുഭൂതിക്ക് പ്രതിബന്ധം അഹന്ത

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 24, 2021, 05:00 am IST
in Samskriti

അഹന്താ നിന്ദ

അടുത്ത 12 ശ്ലോകങ്ങളിലായി അഹന്തയെ നിന്ദിക്കുകയാണ് ചെയ്യുന്നത്.

ശ്ലോകം  298

സന്ത്യന്യേ പ്രതിബന്ധാഃ പുംസഃ  

സംസാര ഹേതവോ ദൃഷ്ടാഃ

തേഷാമേകം മൂലം പ്രഥമ-  

വികാരോ ഭവത്യഹംകാരഃ

മനുഷ്യന് സംസാരത്തിന് കാരണമായ വേറേയും തടസ്സങ്ങളുണ്ട്. അതില്‍ ആദ്യത്തേത് അഹങ്കാരമാണ്. സംസാര ബന്ധനത്തിന് കാരണമായി അഹങ്കാരത്തിന് പുറമെ രാഗം, ദ്വേഷം തുടങ്ങിയവയുണ്ട്. അവയെല്ലാം ജ്ഞാനപ്രാപ്തിക്ക് തടസ്സങ്ങളാണ്. എന്നാല്‍ അവയുടെ മൂലം അഹങ്കാരം തന്നെയാണ്.

അനാത്മ വസ്തുക്കളായ ശരീരം മുതലായ ഉപാധികളെ ആത്മാവായി തെറ്റിദ്ധരിക്കുന്നതു പോലെ ആത്മസാക്ഷാത്കാരത്തിന് തടസ്സം നില്‍ക്കുന്നവ വേറെയുമുണ്ട്. മനസ്സില്‍ വിക്ഷേപമുണ്ടാക്കി രണ്ടെന്ന ഭാവത്തെ ചെയ്യുന്ന കാമം മുതലായ വികാരങ്ങളാണ് മറ്റ് തടസ്സങ്ങള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെല്ലാം കൂടുതല്‍ ദുഃഖങ്ങള്‍ക്ക് കാരണമാകും. ഇവ ജനന മരണ പ്രവാഹ രൂപമായ സംസാരത്തില്‍ നമ്മെ ദൃഢമായി ബന്ധിക്കുന്നു. അജ്ഞാനമാണ് ഏറ്റവും മൂലകാരണം. സത്യത്തെ അറിയാതിരിക്കലാണ് ഇത്. അജ്ഞാനത്തിന്റെ ആദ്യത്തെ വികാരമാണ് അഹന്ത. ഞാന്‍ എന്ന ഭാവം തന്നെയിത്.

ആത്മാനുഭൂതിക്ക് പ്രധാന പ്രതിബന്ധമായി നില്‍ക്കുകയും എല്ലാ അനര്‍ത്ഥങ്ങളേയും ഉണ്ടാക്കുന്നതുമാണ് അഹന്ത.

അഹംഭാവമാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണമായിരിക്കുന്നത്.അഹന്തയില്ലെങ്കില്‍ ദുഃഖവുമുണ്ടാകില്ല.”ഞാന്‍ “ ഇല്ലെങ്കില്‍ മറ്റൊന്നുമില്ല.”ഞാന്‍” ഉള്ള കാലം നാനാത്വം നിലനില്‍ക്കും. അഹന്തയെ ഇല്ലാതാക്കിയാലേ ആദ്ധ്യാത്മിക സാധയില്‍ മുന്നേറാകൂ.

അജ്ഞാനം തന്നെയാണ് അഹങ്കാരമായി പ്രകടമാകുന്നത്.

ശരീരം, മനസ്സ് തുടങ്ങിയ ഉപാധികളിലൂടെ അവിദ്യ പ്രകടമാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് അഹംഭാവം. അതിനാല്‍ അഹംഭാവം നീങ്ങുക തന്നെ വേണം. അഹന്ത നീങ്ങിയാല്‍ സാധകന്‍ തന്റെ വാസനാ ബന്ധനത്തില്‍ നിന്ന് മുക്തനാവും. അയാളില്‍ വാസനാ രൂപത്തിലുള്ള കര്‍മ്മഫലം അവശേഷിക്കില്ല.

കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ഒരു വ്യക്തിത്വം ഉണ്ടെങ്കിലെ കര്‍മ്മഫലമോ വാസനയോ ഉണ്ടാകൂ. ഞാന്‍ ചെയ്യുന്നു ഞാന്‍ അനുഭവിക്കുന്നു എന്നിങ്ങനെയുള്ള അഹന്തയില്ലെങ്കില്‍ പിന്നെ ബന്ധനം ഉണ്ടാകില്ല.

അഹന്തയില്ലാതെ കര്‍മ്മം ചെയ്താല്‍ അവിടെ ആര് കര്‍മ്മം ചെയ്തുവെന്നോ ആര് അതിന്റെ ഫലം അനുഭവിക്കുമെന്നോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല.  

കൊലപാതകിയോ കുറ്റവാളിയോ ആയ ആളെ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ അയാള്‍ കുറച്ച് മുമ്പ് മരിച്ച് പോയി എന്നറിഞ്ഞാല്‍ പിന്നെ കേസിന്റെ അവസ്ഥയെന്താകും?

ആരെ പിടികൂടും? ശിക്ഷിക്കും? കേസ് അവസാനിപ്പിക്കേണ്ടി വരും.

അതുപോലെ അഹന്തയില്ലെങ്കില്‍ കര്‍മ്മഫലത്തിന് ഒന്നും ചെയ്യാനാകില്ല. അനുഭവിച്ച് തീരാത്ത വാസനകള്‍ ജ്ഞാനാഗ്നിയില്‍ ഭസ്മമായിത്തീരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.