ന്യൂദല്‍ഹി: കഴിഞ്ഞ 20 വര്‍ഷമായി ഒരു ലീവ് പോലുമെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
13 വര്‍ഷത്തോളം ഗുജറാത്തില്‍ മുഖ്യമന്ത്രിയായും ഏഴ് വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. എന്നാല്‍ കോവിഡ് 19 ബാധിച്ച 2020 തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് പല വെല്ലുവിളികളും ഉയര്‍ത്തി. കൃത്യസമയത്ത് ലോക്ഡൗണ്‍ ഉറപ്പാക്കല്‍, വാക്സീന് വികസിപ്പിക്കാന്‍ പ്രവര്‍ത്തിക്കല്‍, ജനങ്ങള്‍ക്ക് കൃത്യമായി ഭക്ഷണമെത്തിക്കല്‍ അങ്ങിനെ വെല്ലുവിളികള്‍ ഏറെയായിരുന്നു,’ അദ്ദേഹം പറഞ്ഞു. എങ്ങിനെയാണ് താന്‍ ജനസേവനം തുടര്‍ന്നതെന്നും അദ്ദേഹം വിവരിച്ചു.
പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ അവര്‍ ജനങ്ങളുടെ അടുത്തേക്ക് പോകുകയും അവര്‍ക്ക് വേണ്ടി എന്തൊക്കെയാണ് ചെയ്തതെന്ന് വിശദീകരിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: