Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വിശ്വാസ സംരക്ഷണത്തിന് ജീവന്‍ നല്‍കാനും തയ്യാര്‍; കേരളത്തിന് പുറത്ത് സംഗമിക്കുന്ന രണ്ട് മാലിന്യപ്പുഴകളാണ് എല്‍ഡിഎഫും യുഡിഎഫുമെന്നും ശോഭ സുരേന്ദ്രന്‍

അവസരം ലഭിച്ചാല്‍ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 02:42 pm IST
in BJP

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എല്‍ഡിഎഫിനും ഗ്യാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോള്‍ മനസ്സിലാകുമെന്നും അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവസരം ലഭിച്ചാല്‍ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ നീക്കം  നടന്നപ്പോള്‍ ഒരു ബിജെപിക്കാരനും വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാരംസംരക്ഷണത്തിനായി തെരുവില്‍ സമരത്തിലായിരുന്നു. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി.

അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്ന് അറിയാന്‍ കഴക്കൂട്ടത്തെ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം തിരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് യോജിക്കുന്നുണ്ടോ എന്ന് കടകംപള്ളി തുറന്ന് പറയണം.  പുട്ടുപൊടി ഉണ്ടാക്കാനുള്ള ചുമതലയല്ല കേരളത്തിലെ ജനം കടകംപള്ളിയെ ഏല്‍പ്പിച്ചത്. വിശ്വാസം സംരക്ഷിക്കുന്നതിനും ക്ഷേത്രകാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നതിനുമാണ് അദ്ദേഹത്തെ ദേവസ്വംമന്ത്രിയാക്കിയത്. അത് ലംഘിച്ച കടകംപള്ളിയെ വിശ്വാസികള്‍ ഉചിതമായി ശിക്ഷിക്കും.

കേരളത്തിന് പുറത്ത് സംഗമിക്കുന്ന രണ്ട് മാലിന്യപ്പുഴകളാണ് എല്‍ഡിഎഫും യുഡിഎഫും. 2016ല്‍ കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് എല്‍ഡിഎഫ് കോണ്‍ഗ്രസുകാരനായ ഷാഫി പറമ്പിലിന് വോട്ടുമറിച്ച് നല്‍കിയതുകൊണ്ടാണ്. ഈ സംഭവത്തില്‍ പുറത്താക്കിയ 16 സിപിഎമ്മുകാരെ പാര്‍ട്ടി ഉന്നതനേതൃത്വം ഇടപെട്ട് പിന്നീട് തിരിച്ചെടുത്തു. ബിജെപി കഴിഞ്ഞതവണ ഏഴു സ്ഥലത്താണ് രണ്ടാമതെത്തിയത്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഇതു തിരിച്ചറിഞ്ഞ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇക്കുറി തെറ്റുപറ്റില്ല.

ചെറുപ്പക്കാരായ ഉദ്യോഗാര്‍ഥികള്‍ ജോലിക്കുവേണ്ടി മുട്ടിലിഴഞ്ഞ് സമരം ചെയ്യുകയാണ് കേരളത്തില്‍. ഭാര്യമാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും ഉന്നത പദവികളിലടക്കം പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാര്‍ സിപിഎം നേതാക്കളുടെ കുടുംബങ്ങളെ രക്ഷപ്പെടുത്തി. സരിതയെ പോലുള്ളവര്‍ ഏജന്റുമാരാക്കി കോടികള്‍ കൈക്കൂലി വാങ്ങി സിപിഎം നേതാക്കള്‍ അര്‍ഹതപ്പെട്ടവരില്‍ നിന്ന് ഉദ്യോഗം തട്ടിയെടുത്തു. ഉദ്യോഗം ലഭിക്കാതെ ഇന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടിയാണ് ബിജെപി തെരുവില്‍ സമരം ചെയ്യുന്നത്.

കഴക്കൂട്ടത്തെ ബൈപ്പാസിന് 860 കോടിരൂപയും ഫ്ളൈഓവറിന് 160 കോടിയും നല്‍കി യഥാര്‍ഥ വികസനം എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. 300 ലധികം പദ്ധതികളാണ് കേരളത്തിന് കേന്ദ്രം നല്‍കിയത്. പ്രധാനമന്ത്രി ആവാസ് യോജന വഴി തിരുവനന്തപുരം ജില്ലയില്‍ 18,600 വീടുകളും കേരളത്തില്‍ 1,25,767 വീടുകളുമാണ് കേന്ദ്രം നിര്‍മിച്ചത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി വരുന്നതോടെ കഴക്കൂട്ടത്തിന് വലിയ പ്രാധാന്യം ലഭിക്കും. കെട്ടിപ്പൊക്കിയാല്‍ ഉടന്‍ തകരുന്ന പാലാരിവട്ടം മോഡല്‍ വികസനം വേണോ കരുത്തുറ്റ പാമ്പന്‍പാലം മോഡല്‍ വികസനം വേണോ എന്ന് കേരളത്തിന് തീരുമാനിക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള യഥാര്‍ഥവികസനം കേരളത്തില്‍ കാഴ്ചവയ്‌ക്കാന്‍ എന്‍ഡിഎക്ക് സാധിക്കുമെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.

Tags: ശോഭ സുരേന്ദ്രന്‍bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

News

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.