റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ ഘര്‍ വാപസി പദ്ധതിയുടെ ഭാഗമായി 181 ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. 33 കുടുംബങ്ങളില്‍ നിന്നുള്ള ഈ 181 പേര് ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് അവരുടെ പഴയ സമുദായത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിപ്പോയത് തെറ്റായെന്ന് അവര്‍ സമ്മതിച്ചു. പഴയ തെറ്റ് തിരുത്താനും അവര്‍ തീരുമാനിച്ചു. അനുയോജ്യമായ ആചാരപ്രകാരമാണ് ഇവര്‍ വീണ്ടും സര്‍ണ സമുദായത്തില്‍ തിരിച്ചെത്തിയത്.
പ്രകൃതിയെ വിവിധ രൂപങ്ങളില്‍ ആരാധിക്കുന്ന സര്‍ണ്ണ എന്നത് ഗോത്ര മതമാണ്. മിഷണറിമാരാണ് ഇവരുടെ പൂര്‍വ്വികരെ ക്രിസ്തീയസമുദായത്തിലേക്ക് മാറ്റിയതെന്ന് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്കാര്‍ പറയുന്നു. എന്നാല്‍ കുറെക്കാലത്തിന് ശേഷം ചെയ്തത് തെറ്റാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
രാജ്യത്ത് ഏകദേശം 40 ലക്ഷത്തോളം സര്‍ണ വര്‍ഗ്ഗക്കാര്‍ ഉണ്ട്. ഇതില്‍ 35 ലക്ഷം പേരും ജാര്‍ഖണ്ഡിലാണ്. ബാക്കിയുള്ളവര്‍ ഒഡീഷ, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്നു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവരെ ക്രിസ്ത്യന്‍ സമുദായത്തിലെത്തിക്കാന്‍ പറ്റുന്ന ഓരോ അവസരവും മുതലാക്കുകയാണ്. സര്‍ണ ഒരു പ്രത്യേക മതവിഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ചൂഷണം ചെയ്യുകയായിരുന്നു മിഷണറിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: