മാനന്തവാടി: ഈ പലത്തില്‍ നിന്നാണ് ചെന്നിത്തല നടുവും കുത്തി വീണത്. അന്ന് പാലം നല്‍കുമെന്ന വാഗ്ദാനം ഇതുവരെയുംപാലിച്ചിട്ടില്ല. ഇതുവരെയും നല്ലൊരു പാലം ഞങ്ങള്‍ക്ക് കിട്ടിയില്ല. തൊണ്ടര്‍നാട് ചുരുളി വനവാസി കോളനിയില്‍ എത്തിയപ്പോള്‍ ചെറിയ മരത്തിന്റെ പാലം ചൂണ്ടിക്കാണിച്ചു കൂട്ടത്തിലൊരാള്‍ പറഞ്ഞു.
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ചെന്നിത്തല അവിടം സന്ദര്‍ശിച്ചത്. ചെന്നിത്തല പാലത്തില്‍ കയറിയതും പാലം തകര്‍ന്നു. ചെന്നിത്തല നേരെ താഴേക്ക്. അതോടെയാണ് പാലം വാഗ്ദാനം വന്നത്. പിന്നീട് യാതൊന്നും നടന്നില്ല. എന്‍ഡിഎ സ്ഥാനാര്‍ഥി മുകുന്ദന് പള്ളിയറയോട് നാട്ടുകാര്‍ അവരുടെ വിഷമങ്ങള്‍ പങ്കുവെച്ചു.
വീടുകളിലേക്ക് എത്തിപ്പെടാന്‍ നല്ലൊരു വഴിയില്ല. പാലം വരാത്തതുകൊണ്ട് തന്നെ പ്രളയ സമയങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോകും. നിരവധി തവണ അധികൃതരെ കണ്ടെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളില്ല. പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തീരുമാനമാകും എന്നും മുകുന്ദന് പള്ളിയറ പറഞ്ഞു. രാഷ്ട്രീയം നോക്കാതെ തന്നെ ഏവര്‍ക്കും വേണ്ടത് ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: