തിരുവനന്തപുരം: കേരളത്തില്‍ ആയിരക്കണക്കിന് കള്ളവോട്ടര്‍മാര്‍ ഉള്ളതായി കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇടതുപക്ഷവുമായി ബന്ധമുള്ളവര്‍ ഇരട്ടവോട്ടുകള്‍ സൃഷ്ടിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളിൽ ഒരു പരിധിവരെ ശരിയുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.
യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് ചെയ്യുന്നതെന്ന് പറയുന്നു. തങ്ങളുടെ പേരില്‍ മറ്റൊരിടത്ത് വ്യാജവോട്ടര്‍മാര്‍ ഉള്ള വിവരം യഥാര്‍ത്ഥ വോട്ടര്‍ അറിഞ്ഞെന്നും വരില്ല. യഥാര്‍ത്ഥ വോട്ടര്‍മാരുടെ കയ്യില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ കൂണൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാകും.
കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടര് പരാതി ശരിയെന്ന് തെളിഞ്ഞത്. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ ടിക്കാറാം മീണ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബൂത്ത് ലെവൽ ഓഫിസർ നേരിട്ടായിരിക്കും പരിശോധന നടത്തുക.
അതിനിടെ കാസര്‍കോഡ് ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ച അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കുമാരി എന്ന സ്ത്രീയുടെ പേരില്‍ ഉണ്ടാക്കിയ അഞ്ചില്‍ നാല് കാര്‍ഡും നശിപ്പിച്ചിട്ടുണ്ട്.
ജനവരി 20ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 9 ലക്ഷം അപേക്ഷയാണ് കമ്മീഷന് ലഭിച്ചത്. കോവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് വീടുവീടാന്തരം കയറി പരിശോധന നടത്താന്‍ കഴിയാത്തത് അപാകതയ്ക്കിടയാക്കി എന്നതാണ് മുഖ്യതിരഞ്ഞെടു്പ് കമ്മീഷണറുടെ നിരീക്ഷണം.
പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂർണമായും ഒഴിവാക്കാനാകില്ല. കൂടുതൽ പേർക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: