മനില: തങ്ങളുടെ സമുദ്രാതിര്‍ത്തി മുറിച്ച് കടന്ന 200 ചൈനീസ് ബോട്ടുകളോട് ഉടന്‍ പിന്മാറാന് താക്കീത് നല്കി ഫിലിപ്പൈന്‍സ് പ്രതിരോധത്തലവന്. ഫിലിപ്പൈന്‍സുകാര്‍ ജൂലിയന്‍ ഫെലിപ്പെ എന്ന് വിളിക്കുന്ന സൗത്ത് ചൈന കടലിലെ റീഫിലാണ് 200 ചൈനീസ് കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടത്.
ചൈനയുടെ ഈ കടന്നാക്രമണം ഈ സമുദ്രാതിര്‍ത്തിയെ സായുധവല്‍ക്കരിക്കാനുള്ള പ്രകോപനപരമായ നീക്കമാണെന്നും ഫിലിപ്പൈന്‍സ് അഭിപ്രായപ്പെട്ടു. ‘തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ അവകാശങ്ങളെ വെല്ലുവിളിച്ചെത്തിയ ചൈനീസ് ബോട്ടുകള്‍ പിന്‍വലിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തങ്ങളുടെ പ്രവിശ്യയിലേ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണ്,’ പ്രതിരോധ സെക്രട്ടറി ഡെല്ഫിന് ലോറെന്‍സാനാ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വിറ്റ്സണ്‍ റീഫിലാണ് 220 ചൈനീസ് കപ്പുകള്‍ നങ്കൂരമിട്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ നിരീക്ഷണ ഏജന്‍സി പറഞ്ഞു. ഇത് സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തിനെതിരെ നയതന്ത്ര തലത്തില്‍ ഫിലിപ്പൈന്‍സ് പ്രതിഷേധമറിയിച്ചതായി വിദേശ സെക്രട്ടറി ടിയോഡോറോ ലൊക്സിന് പറഞ്ഞു.
വിവാദമായ ജൂലിയന്‍ ഫെലിപ്പെ എന്ന് വിളിക്കുന്ന സൗത്ത് സീ റീഫ് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയില്‍ നിന്നും വെറും 175 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കിടക്കുന്ന ബൂമെറാങ് ആകൃതിയിലുള്ള ആഴം കുറഞ്ഞ പവിഴപ്പുറ്റുകള്‍ വളരുന്ന പ്രദേശമാണ്. ഫിലിപ്പൈന്‍സിന്റെ അതിര്‍ത്തിക്കുള്ളിലുള്ള പ്രദേശമാണ് ഇത്. രാജ്യത്തിന്റെ സവിശേഷമായ സാമ്പത്തിക സോണ്‍ കൂടിയാണ് ഇത്. ഇവിടുത്തെ പ്രകൃതിവിഭവങ്ങളുടെ മേല്‍ ഫിലിപ്പൈന്‍സിന് സമ്പൂര്‍ണ്ണ അവകാശമുണ്ടെന്നും ഫിലിപ്പൈന്‍സ് നിരീക്ഷണ ഏജന്‍സി പറയുന്നു.
വന്‍തോതിലുള്ള ചൈനീസ് ബോട്ടുകള്‍ ഇവിടെ അനുവദിക്കുന്നതിലപ്പുറം മീന്‍പിടുത്തം നടത്തുന്നതായും സാമുദ്രിക പരിതസ്ഥിതികളെ നശിപ്പിക്കുന്നതായും ആശങ്കയുള്ളതായും പറയപ്പെടുന്നു. ഈ പ്രദേശത്തെ ഫിലിപ്പൈന്സ്കാരായ മീന്‍പിടുത്തക്കാരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ സുപ്രധാന കടമയാണെന്നും ഫിലിപ്പൈന്‍സി സൈനിക മേധാവി ലഫ്. ജന. സിറിലിറ്റോ സോബെജാനോ പറയുന്നു.
ചൈനീസ് എംബസി ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയും ഫിലിപ്പൈന്‍സും മറ്റ് നാല് രാജ്യങ്ങളും പ്രകൃതിവിഭവസമ്പന്നമായ സൗത്ത് ചൈന റീഫ് പ്രദേശത്തിന്റെ ആധിപത്യത്തിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: