ന്യൂദല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,951 കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നവംബര്‍ ഏഴിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 212 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21,180 പേര് രോഗമുക്തി നേടി.
മാര്‍ച്ച് 21 വരെ 23,44,45,774 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഞായറാഴ്ച പരിശോധിച്ചത് 8,80,655 സാമ്പിളുകളെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 1,16,46,081 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍. സജീവ കേസുകള്‍ 3,34,646. ആകെ മരണം 1,59,967. 4,50,65,998 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: