എറണാകുളം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയാണ് അസാധാരണമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയത്. പത്രികകള്‍ തള്ളിയ നടപടിയെ നിയമപരമായി നേരിടുമെന്നും ബിജെപി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക സിറ്റിങ് ചേരും. ബിജെപിക്കായി മുതിര്‍ന്ന അഭിഭാഷകരായ രാംകുമാറും ശ്രീകുമാറും ഹാജരാകും. തലശ്ശേരി, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദേവികുളത്ത് സഖ്യകക്ഷിയായ എഐഡിഎംകെ സ്വതന്ത്രനെ പിന്തുണയ്ക്കും.
തലശ്ശേരിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ്, ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്, ദേവികുളത്ത് ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്.എം.ധനലക്ഷ്മി എന്നിവരുടെ പത്രികയാണ് തള്ളിയത്. സിപിഎം സമ്മര്‍ദമാണ് ഉദ്യോഗസ്ഥരെ പത്രിക തള്ളിക്കളയാന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: