Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇത് പൂരം വേറെ

ഉത്തര മലബാറില്‍ മാത്രം പ്രചാരത്തിലിരുന്ന പൂരക്കളി ഒരു കലാപ്രകടനമെന്നതിനപ്പുറം സാംസ്‌കാരികവും ആത്മീയവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുഷ്ഠാനകലാ രൂപമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൂമാല ഭഗവതിക്കാവുകളുടെ മുറ്റത്ത് നടത്തിവന്ന അനുഷ്ഠാനമെന്ന നിലയില്‍നിന്നു മാറി ഒരു കലാരൂപമായി വികസിച്ചതോടെ കേരളത്തിലെല്ലായിടത്തും ഇന്ന് പൂരക്കളിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലെ മത്സരയിനമായതോടെ ഈ കലാരൂപം പഠിക്കാനും അവതരിപ്പിക്കാനും ആളുകളേറെയാണ്. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പൂരപ്പാട്ടുകളുടെ സാഹിത്യമൂല്യവും ഏറെ വിലമതിക്കപ്പെടുന്നു. ഉര്‍വരതാനുഷ്ഠാനത്തിന്റെ ഭാഗമായ പൂരമഹോത്സവം തെയ്യക്കാലത്തുതന്നെയാണ് കടന്നുവരുന്നത്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Mar 21, 2021, 05:00 am IST
in Varadyam

പൂരമെന്നാല്‍ മലയാളിക്ക് തൃശ്ശൂര്‍പൂരമാണ്. മേളവും വെടിക്കെട്ടും കുടമാറ്റവുമൊക്കെയാണ് തൃശ്ശൂര്‍ പൂരത്തിന്റെ ആകര്‍ഷണങ്ങള്‍. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മീനമാസത്തില്‍ ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന പൂരോത്സവം ഓണം എന്നപോലെ സമൂഹമൊന്നടങ്കം ആഘോഷിക്കുന്ന ഒരു ആചാരമാണ്. ഒരുപക്ഷേ പണ്ടു വടക്കേ മലബാറില്‍ ഓണത്തിനൊപ്പമോ ഓണത്തേക്കാളേറെയോ പ്രാധാന്യം പൂരോത്സവത്തിനുണ്ടായിരുന്നു. വസന്തഋതുവിന്റെ എല്ലാ ആകര്‍ഷണങ്ങളും ഒത്തുചേര്‍ന്ന ഒരാഘോഷമാണിത്.  

വസന്ത ഋതുവിലെ മധുമാസ പൗര്‍ണമിയാണ് പൂരം. ശരത്കാല പൗര്‍ണമി ഓണമായി ആഘോഷിക്കുന്നതു പോലെ വാസന്തപൗര്‍ണമി പൂരമായും കൊണ്ടാടുന്നു. മീനമാസത്തിലെ കാര്‍ത്തികനാളില്‍ ആരംഭിച്ച് പൂരം നാളില്‍ അവസാനിക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായി ഓണത്തിനെന്ന പോലെ വീടുകളിലും ഭഗവതിക്കാവുകളിലും പൂക്കളമൊരുക്കും. ഓണക്കാലം പോലെതന്നെ പൂരക്കാലവും പൂക്കാലമാണ്. ഓണക്കാലത്ത് ചെറിയ ചെടികളും പുല്ലുകളുമാണ് പൂക്കുന്നതെങ്കില്‍ പൂരക്കാലത്ത് മരങ്ങളും വള്ളികളും പൂത്തുവിരിയുന്നു. വിഷുവിന് തൊട്ടുമുമ്പുള്ള ഈ സമയം ചെമ്പകം, എരിക്ക്, ഇലഞ്ഞി, മുല്ല, കിളിതിന്നി, കൊന്ന തുടങ്ങിയ മരങ്ങളും വള്ളികളുമാണ് പൂത്തുലയുന്നത്. പച്ചനിറത്തില്‍ കുലകളായി വിരിയുന്ന കട്ടപ്പൂ അഥവാ ജഡപ്പൂവും പ്രധാനമാണ്.  

പൂരം വന്ന്വല്ലോ പൂരം വന്ന്വല്ലോ

പൂമരമൊക്കെയും പൂവണഞ്ഞില്ലോ

എന്നു തുടങ്ങുന്ന പൂരപ്പാട്ട് തന്നെ ഈ പൂ

ക്കാലത്തിന്റെ വരവിനെ ഓര്‍മ്മിപ്പിക്കുന്നു.  

പൂരമാലയും പൂരവേലയും

വടക്കെ മലബാറിലെ തെയ്യാട്ടക്കാലത്തു തന്നെയാണ് പൂരോത്സവവും കടന്നുവരുന്നതെന്ന സവിശേഷത കൂടിയുണ്ട്. പൂരം കാമദേവ പൂജയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും പൂമാല ഭഗവതിക്കാവുകളാണ് പൂരോത്സവത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. പൂമാല ഭഗവതിക്ക് കെട്ടിക്കോലം (തെയ്യം) ഇല്ല. പകരം പൂരമാലയും പൂരവേലയുമാണ്.

ഉര്‍വ്വരതാനുഷ്ഠാനത്തിന്റെ ഭാഗമാണ് പൂരോത്സവം. മണ്ണിലും മനുഷ്യനിലും സൃഷ്ടിയുടെ സമൃദ്ധിക്കായി ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന. പരമശിവന്റെ കോപാഗ്നിയില്‍ കാമദേവന്‍ ഭസ്മമായിത്തീര്‍ന്ന തോടെ ഭൂമിയില്‍ സൃഷ്ടിക്കായുള്ള പ്രേരണയില്ലാതായി. കാമദേവനെ പുനരുജ്ജീവിപ്പിക്കണമെന്ന കാമദേവപത്‌നിയായ രതീദേവിയുടെ പ്രാര്‍ത്ഥന ചെവിക്കൊണ്ട പരമശിവന്‍ ഭൂമിയിലെ കന്യകമാര്‍ കാമപൂജചെയ്താല്‍ കാമദേവന് പുനരുജ്ജീവനമുണ്ടാകുമെന്ന് അറിയിക്കുന്നു. കാമദേവപൂ

ജയുമായി ബന്ധപ്പെട്ടാണ് പൂക്കളമൊരുക്കലും മറ്റ് ചടങ്ങുകളുമൊക്കെ. ഇതിലെല്ലാം പ്രധാന പങ്കാളികള്‍ കന്യകമാരാണ്. ഋതുമതികളാവാത്ത പെണ്‍കുട്ടികളാണ് പൂക്കള്‍ ശേഖരിക്കുന്നതും പൂക്കളമൊരുക്കുന്നതുമെല്ലാം. ഇവരെ സഹായിക്കുകയല്ലാതെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പൂരോത്സവച്ചടങ്ങുകളില്‍ പങ്കാളിത്തമൊന്നുമില്ല എന്നത് ഒരു സവിശേഷതയാണ്.

ഒമ്പതു ദിവസവും വ്രതം നോറ്റ കന്യകമാര്‍ കാമദേവന്റെ രൂപം മണ്ണുകൊണ്ടോ ചാണകം കൊണ്ടോ ഉണ്ടാക്കി അതില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച് പൂജിക്കും. തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ കൈയില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവന് സമര്‍പ്പിക്കുന്നതാണ് ആദ്യ ചടങ്ങ്. ഓരോ ദിവസവും വീടിന്റെ ഏതേത് സ്ഥാനങ്ങളില്‍ പൂക്കളവും കാമദേവരൂപവും വയ്‌ക്കണമെന്ന് വ്യവസ്ഥയുണ്ട്. പടിഞ്ഞാറ്റ എന്നുവിളിക്കുന്ന പൂജാമുറി, കിണറ്റിന്‍കര, കുളക്കടവ് എന്നിവിടങ്ങളിലെല്ലാം പൂവിടും. ആദ്യത്തെ മൂന്നുദിവസം അത്തപ്പൂക്കളം പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ കൊണ്ട് പൂക്കളമിടുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കാമദേവന്റെ ചെറിയരൂപമുണ്ടാക്കി വയ്‌ക്കും. കാവുകളിലും ഇത്തരത്തില്‍ പൂക്കളങ്ങളൊരുക്കും. വ്രതം നോറ്റ കന്യകമാരോ ക്ഷേത്രത്തിലെ സ്ഥാനികരോ ആവും കാവുകളില്‍ പൂക്കളമൊരുക്കുക.

പൂരടയും പൂരക്കഞ്ഞിയും

ഒമ്പതാം ദിവസമായ പൂരംനാളില്‍ പൂരംകുളി എന്ന ചടങ്ങ് നടക്കും. കാവുകളില്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുമുണ്ടാകും. അന്നുതന്നെ വീടുകളില്‍ കാമനെ അയയ്‌ക്കല്‍ എന്ന ചടങ്ങും നടക്കും. ഉച്ചയ്‌ക്ക് കാമന് നിവേദിക്കാന്‍ പൂരക്കഞ്ഞിയുണ്ടാക്കും. വൈകിട്ട് പൂരട എന്ന പലഹാരവും കാമന് നിവേദിക്കും. സന്ധ്യയോടെ കാമദേവരൂപവും പൂക്കളുമെല്ലാം ഒരു മുറത്തിലെടുത്ത് അരി, പൂരട എന്നിവയും ഇതോടൊപ്പം വച്ച് വീട്ടുപറമ്പിലെ പ്ലാവിന്‍ചുവട്ടില്‍ നിക്ഷേപിക്കും. കാമനെ അയയ്‌ക്കല്‍ എന്ന ഈ ചടങ്ങ് നടത്തുന്നത് കുട്ടികളാണെങ്കിലും കുടുംബത്തിലെ അംഗങ്ങളെല്ലാം പങ്കെടുക്കും. കുരവയിട്ടുകൊണ്ട് കാമനെ പറഞ്ഞയയ്‌ക്കുന്നതിനിടയില്‍ കുട്ടികള്‍ പാടുന്ന ‘അടുത്തവര്‍ഷവും നേരത്തെ വരണേ കാമാ..’ എന്നുതുടങ്ങുന്ന പാട്ടും രസകരമാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭഗവതിക്കാവുകളെ കേന്ദ്രീകരിച്ച് ഇന്നും ഈ ആഘോഷം നിലനില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ മുഴുവന്‍ വീടുകളും പൂരമാഘോഷിച്ചിരുന്നെങ്കിലും ഇന്ന് അത് കുറഞ്ഞുവരികയാണ്. പൂവിടലും കാമനെകുത്തലും പൂരട നേദിക്കലുമെല്ലാം വീടുകളില്‍ നിന്ന് മെല്ലെമെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.

പൂരംനാളില്‍ കാമദേവന് പൂരക്കഞ്ഞിയും പൂരടയും നിവേദിക്കണം. ഒമ്പതു നാളത്തെ ആരാധനയ്‌ക്കു ശേഷം അന്ന് വൈകീട്ടോടെ കാമനെ യാത്രയയ്‌ക്കുന്നു. കാമരൂപവും പൂക്കളുമെടുത്ത് വീട്ടുപറമ്പിലെ വരിക്കപ്ലാവിന്റെ ചുവട്ടില്‍ അര്‍പ്പിച്ചു കൊണ്ടാണ് ഈ ചടങ്ങ്. വീടുകളിലെന്നപോലെ പൂമാലക്കാവുകളിലും പൂരക്കാലത്ത് പൂവിടല്‍ ഉണ്ടാകും. പൂവിട്ട്, പൂവിന് വെള്ളം കൊടുത്തശേഷം കന്യകമാര്‍ കാവിന്റെ മുറ്റത്ത് കുരവയിടും.

പൂരോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രധാന അനുഷ്ഠാനമാണ് പൂരക്കളി. പൂമാലക്കാവുകളുടെ മുറ്റത്തു നടത്തിവന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നിന്നു മാറി ഒരു കലാരൂപമെന്ന നിലയില്‍ കേരളത്തിലെല്ലായിടത്തും ഇന്ന് പൂരക്കളിക്ക് പ്രചാരം കിട്ടിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒരു മത്സര ഇനമായി പൂരക്കളിയെ തെരഞ്ഞടുത്തത് ഈ പ്രചാരത്തിന് ഒരു പ്രധാന കാരണമാണ്.

തീയ്യ സമുദായമാണ് പ്രധാനമായും പൂരക്കളി അവതിരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ മണിയാണി, മുകയര്‍, കമ്മാളര്‍, ചാലിയര്‍ തുടങ്ങിയ സമുദായക്കാര്‍ക്കിടയിലും പൂരക്കളിയുണ്ട്. പൂരക്കളി സംഘത്തിന്റെ നേതാവിനെ പണിക്കര്‍ എന്നാണ് വിളിക്കുക. ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതവും വിവിധ ശാസ്ത്രവിഷയങ്ങളും പഠിച്ചവരായിരിക്കും പൂരക്കളി പണിക്കന്മാര്‍. പുരുഷന്‍മാരാണ് പൂരക്കളി അവതരിപ്പിക്കുന്നത്. സംഘാംഗങ്ങളുടെ പ്രായത്തിലോ അംഗസംഖ്യയിലോ നിബന്ധനയൊന്നുമില്ല. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുതിയ അംഗങ്ങള്‍ക്ക് കളിയില്‍ ചേരുകയോ വിശ്രമിക്കേണ്ടവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യാം. പ്രത്യേക രീതിയിലുള്ള ഉടുത്തുകെട്ടാണ് പൂരക്കളിക്കാരുടെ വേഷം. ചെല്ലടം എന്ന് പേരുള്ള കച്ച തറ്റുടുക്കും. അംഗവസ്ത്രമായി ത്രികോണാകൃതിയിലുള്ള കറുത്ത തുണിയും അരയില്‍ കെട്ടും.  

പത്ത് നിറങ്ങളും  ചുവടുകളും

വിസ്തരിച്ചുള്ള വന്ദനത്തോടെയാണ് പൂരക്കളി ആരംഭിക്കുക. കളരിപ്പയറ്റിലെ കെട്ടിത്തൊഴല്‍ തന്നെയാണിത്. കളരിവന്ദനം, ദേവതാവന്ദനം, ഗുരുവന്ദനം ഇവയൊക്കെ കഴിഞ്ഞാണ് കളിയിലേക്ക് കടക്കുക. പൂരക്കളിയിലെ ഇനങ്ങളെ പ്രധാനമായും പൂരമാല, വന്‍കളി എന്നിങ്ങനെ രണ്ടായി തിരിക്കാം. ശ്രീകൃഷ്ണകഥ ഇതിവൃത്തമായുള്ള 18 രാഗങ്ങളിലുള്ള പാട്ടുകളാണ് പൂരമാല. ഇവയെ 18 നിറങ്ങള്‍ എന്നാണ് പറയുക. ഓരോ നിറത്തിനും വ്യത്യസ്തമായ ചുവടുകളും വായ്‌ത്താരികളുമായിരിക്കും. വന്‍കളിയില്‍ രാമായണം ഒറ്റ, രാമായണം ഇരട്ട, ഗണപതിപ്പാട്ട്, ചിന്തുകള്‍, അങ്കം, പട ചായല്‍, കാമന്‍പാട്ട്, നല്ലൂപാട്ട് എന്നീ ഇനങ്ങളാണുള്ളത്. ഇവയെല്ലാം കായിക പ്രാധാന്യമുള്ളവയാണ്. കളിക്കിടയില്‍ ചില കളിക്കാര്‍ കളിയില്‍ നിന്ന് മാറി കളരിമുറയിലുള്ള അഭ്യാസങ്ങള്‍ കാണിക്കാറുമുണ്ട്.

ചില കാവുകളില്‍ പൂരക്കളിയോടനുബന്ധിച്ച് മറുത്തുകളിയുണ്ടാകും. എതിര്‍ക്കുക എന്ന അര്‍ത്ഥത്തില്‍ മറുക്കുക എന്ന വാക്കില്‍ നിന്നാണ് മറുത്തുകളി എന്ന പേരുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള മത്സരമാണിത്. സംഘത്തലവന്‍മാരായ പണിക്കന്‍മാര്‍ നടത്തുന്ന താര്‍ക്കിക സദസ്സാണ് ഇതില്‍ പ്രധാനം. വേദാന്തം, വ്യാകരണം, തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലുള്ള ഈ വാദപ്രതിവാദത്തിനിടയില്‍ രണ്ട് സംഘങ്ങളും തമ്മിലുള്ള മത്സരക്കളിയുമുണ്ടാകും.

ഒരു കലാപ്രകടനമെന്നതിനപ്പുറം മലയാളഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരു അനുഷ്ഠാനമാണ് പൂരക്കളി. പൂരക്കളിപ്പാട്ടുകള്‍ നമ്മുടെ ഭാഷയുടെയും സംഗീതത്തിന്റെയും വിലപിടിച്ച ഈടുവെപ്പുകളാണ്. സംസ്‌കൃതവും മലയാളവും ഒരുപോലെ സമ്പന്നമാണ് ഈ പാട്ടുകളില്‍. വൈജ്ഞാനിക സംവാദത്തിന്റെ വിലപ്പെട്ട ഒരു കണ്ണി മറുത്തുകളിയിലൂടെയും നിലനില്‍ക്കുന്നു.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.