ന്യൂദല്‍ഹി: കരസേനയ്ക്കു വേണ്ടി 4960 മിലന് 2ടി ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിക്കാന്‍ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സും തമ്മില്‍ കരാര്‍ ഒപ്പിട്ടു. 1188 കോടിയുടെ കരാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരും. 2016 മാര്‍ച്ച് എട്ടിന് ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയാണിത്.
ഫ്രാന്‍സിലെ എംബിഡിഎ മിസൈല്‍ സിസ്റ്റംസിന്റെ അനുമതിയോടെയാണ് ടാങ്ക് വേധ മിസൈല്‍ ഇന്ത്യയില്‍ നിര്‍മിക്കുക. തറയില്‍ നിന്നും വാഹനത്തില്‍ നിന്നും തൊടുത്തുവിടാന്‍ കഴിയുന്ന മിസൈല്‍ സായുധ സൈന്യത്തിന്റെ ശേഷി കൂട്ടും. മൂന്നു വര്‍ഷം കൊണ്ട് 4960 മിസൈലുകളും സൈന്യത്തില്‍ ഉള്‍പ്പെടുത്തും. 1865 മീറ്ററാണ് മിസൈലിന്റെ റേഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: