കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധയാകര്‍ഷിച്ച് കലിത മാഝി. താരപ്രഭയേതുമില്ലാതെ എളിമയോടുകൂടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ് കലിതയ്ക്ക് ജനശ്രദ്ധ നേടിക്കൊടുക്കാന്‍ കാരണമായത്. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കലിതയെ വ്യത്യസ്തയാക്കുന്ന ഒരുഘടകം കൂടിയുണ്ട്. ഇതുവരെ അഞ്ചോളം വീടുകളില്‍ ഒരുമാസത്തെ അവധിക്ക് അപേക്ഷ നല്കിയിട്ടാണ് അവര്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.
ഔസ്ഗ്രാം എന്ന പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ കലിതയ്ക്ക് ബിജെപി ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്. അതിനു മുമ്പ് കുടുംബം നോക്കുന്നതിനായി അഞ്ചോളം വീടുകളില്‍ ജോലിക്ക് പോയാണ് അവര്‍ ജീവിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി ആയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശതിപ്പെടുത്തുന്നതിനായി ഈ വീടുകളിലെ വീട്ടമ്മമാരോട് ഒരു മാസത്തെ അവധി നല്‍കണമെന്ന് അപേക്ഷിക്കുകയായിരുന്നു. കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണ ശേഷം ഏഴു പെണ്മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത മാഝി പുലര്‍ത്തുന്നത് അഞ്ചുവീടുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്.
മാര്‍ച്ച് മുതല്‍ 29 ഏപ്രില്‍ വരെ എട്ടു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ബിജെപി ബംഗാളിലെ തങ്ങളുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക പുറത്തുവിട്ട ദിവസം മുതല്‍ കലിതയുടെ ജീവിതം മാറി മറിഞ്ഞു. ആദ്യമൊക്കെ അഞ്ചു വീടുകളിലേയും ജോലികളെല്ലാം ഒതുക്കി കലിത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമായിരുന്നു. എന്നാല്‍ പ്രചാരണം മുറുകിയതോടെ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അവധിയെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിപ്പട്ടത്തിന്റെ താരപ്രഭ ഉള്ളിലേക്കെടുക്കാന്‍ ഇനിയും കലിതയ്ക്ക് സാധിച്ചിട്ടുമില്ല.
തെരഞ്ഞെടുപ്പില്‍ കലിത ജയിച്ചാല്‍ വീട്ടുജോലിക്കാരി നിയമസഭാ സാമാജികയായി അസംബ്ലിയിലെത്തുന്നത് ബംഗാള്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമാകും. കലിതയുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘര്‍ഷങ്ങള്‍ക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാര്‍ട്ടി ഔസ്ഗ്രോമിലെ സീറ്റ് തന്നെ വെച്ചുനീട്ടിയത്.
സാമ്പത്തിക പരാധീനതകള്‍ കൂടിയതോടെ ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപജീവനത്തിനായി വീട്ടുവേലക്കാരിയുടെ റോള്‍ ഏറ്റെടുക്കേണ്ടി വന്ന കലിതയ്ക്ക് ഇതൊരു ചെറിയ പോരാട്ടമല്ല. ഇവരുടെ ഭര്‍ത്താവ് ഒരു പ്ലംബറാണ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പാര്‍ത്ഥ് എന്നൊരു മകനും അവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: