മലപ്പുറം: എന്‍ഡിഎ മലപ്പുറം നിയോജക മണ്ഡലം കണ്വെന്ഷന് ബിജെപി എംപി മനോജ് തിവാരി ഉദ്ഘാടനം ചെയ്തു. നടനും ഗായകനുമായ തിവാരി മലപ്പുറത്തിനോട് മലയാളത്തില്‍ നമസ്കാരം പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. ഒരുമയുടെ പ്രാധാന്യം വര്‍ണിക്കുന്ന ഗാനവും അദ്ദേഹം ആലപിച്ചു.
നമ്മള്‍ക്ക് പല ഭാഷയായിരിക്കാം വേഷമായിരിക്കാം മതമായിരിക്കാം എന്നാല്‍ ബിജെപിയുടെ കാഴ്ചയില്‍ ഭാരതീയന് എന്നു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ത്യാഗത്തിന്റെ പര്യായമാണ് ബിജെപി. രണ്ട് എംപിമാരുണ്ടായിരുന്ന ബിജെപി ഇന്ന് മുന്നൂറില്‍ പരം എംപിമാരുമായി ജൈത്രയാത്ര തുടരുന്നു. എ.പി. അബ്ദുള്ളക്കുട്ടി ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അങ്ങനെയൊരാളെയാണ് മലപ്പുറത്ത് ബിജെപി കൊണ്ടു വന്നിട്ടുള്ളത്.
പാക്കിസ്ഥാന്റെ പട്ടാള മേധാവിയുടെ അടുത്തിടെയുണ്ടായ പ്രസ്താവന മോദി ഭരണത്തിന് വലിയൊരു അംഗീകാരം തന്നെയാണ്. കശ്മീര്‍ വിഷയത്തില്‍ ഞങ്ങള്‍ക്കിനി ഒന്നും കൊടുക്കാനുമില്ല വാങ്ങാനുമില്ലെന്ന് പറഞ്ഞ് അപേക്ഷയുടെ ഭാഷയുമായി പാക്കിസ്ഥാന് മുന്നോട്ട് വന്നിരിക്കുന്നു. എന്നാല്‍ കൊവിഡ് വാക്സിന് നല്‍കിക്കൊണ്ടാണ് ഭാരതം പാക്കിസ്ഥാന് മറുപടി കൊടുത്തത്. ഇതുതന്നെയാണ് മറ്റെല്ലാ രാജ്യങ്ങളോടും ഭാരതത്തിന്റെ മനോഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: