തിരുവനന്തപുരം: ദുഷ്ടജന സമ്പര്‍ക്കം കൂടിയതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ആളുകളെ കാണുമ്പോള്‍ കലിതുള്ളുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇ.ശ്രീധരനെ കുറിച്ചുള്ള പരാമര്‍ശം ഇതാണ് കാണിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെയും ഡോളര്‍ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദേഹം ഭരണം കൊണ്ടുപോയപ്പോള്‍ ഇ.ശ്രീധരനെ പോലെയുള്ള ആളുകള്‍ നാടിന്റെ പുരോഗതിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്.
അതുകൊണ്ടാണ് ഇ.ശ്രീധരനെ കാണുമ്പോള്‍ മുഖമന്ത്രിയ്‌ക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളര്‍ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോള്‍ അനുഭാവം തോന്നുന്നതും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി അഴകൊഴമ്പന്‍ നയമാണ് സ്വീകരിക്കുന്നത്. ശബരിമല വിഷയത്തില്‍ നേരത്തെയുള്ള സമീപനം തന്നെയാണോ ഇപ്പോഴും ഉള്ളത് എന്നെങ്കിലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി തുടരുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കേസ് എടുപ്പിക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രിക്ക് സത്യം പുറത്തു വരുമെന്നുള്ള ഭയമാണ്. അഴിമതിക്കാരുടെ സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നത്.
അഴിമതി തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ധര്‍മ്മത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് നിര്‍ത്തിയിരിക്കുന്നത് അപ്രധാന സ്ഥാനാര്‍ത്ഥിയെയാണ്. എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ് നിര്‍വ്വഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫ് പരാജയമാണ്. നിര്‍ഗ്ഗുണ പരബ്രഹ്മ പ്രതിപക്ഷമാണ് കേരളത്തിലേത്. പിണറായി വിജയന്‍ സര്‍ക്കാരിനെ രക്ഷപ്പെടുത്താനാണോ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: