തിരുവനന്തപുരം: കേരളരാഷ്ട്രീയത്തില്‍ അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമമനം രാജശേഖരന്റെ സത്യവാങ്മൂലം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ കുമ്മനത്തിന്റെ വെളിപ്പെടുത്തലാണ് കേരളമാകെ ചര്‍ച്ചയാകുന്നത്- സ്വന്തമായി വീടില്ല, വാഹനമില്ല, ആര്‍ജ്ജിത സ്വത്തില്ല, ബാധ്യതകളില്ല, ആര്‍ക്കും വായ്പ കൊടുത്തിട്ടില്ല. ഒരു വര്‍ഷം മിസോറാം ഗവര്‍ണറായിരിക്കെ കിട്ടയ ശമ്പളം മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്‍ഷുറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല. സ്വര്‍ണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള് മറ്റ് വസ്തുക്കളോ ഇല്ല. ഇങ്ങിനെ ഇല്ലായ്മകളുടെ നീണ്ട ലിസ്റ്റാണ് സത്യവാങ്മൂലത്തില്‍ നിറയെ.
ആകെയുള്ള ആസ്തി എന്നത് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഉള്ള 46,584 രൂപയാണ്. ഒരു കാലത്ത് ജനസേവനത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒളിവു ജീവിതത്തിന്റെയും കഥകളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പോലും ഭാര്യമാരുടെ പേരില്‍ പോലും കോടികളുടെ ആസ്തിയുള്ളപ്പോഴാണിത്. ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയും കുമ്മനം രാജശേഖരനുണ്ട്. കുമ്മനത്തിന്റെ മേല്‍വിലാസം തന്നെ, ബിജെപി സംസ്ഥാന ഓഫീസിന്റെ വിലാസമാണ്.
1970ലാണ് രാഷ്ട്രീയത്തിലേക്ക് കുമ്മനം എത്തുന്നത്. 1974 മുതല്‍ 76 വരെ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. പിന്നീട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. 1987 സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ച കുമ്മനം ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. ഇതിനിടെ കുടുംബജീവിതം വേണ്ടെന്ന് വെച്ചു. 2019ല്‍ ഇദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിലെ സംഭാവനകള്‍ പരിഗണിച്ച് ശ്രീ ജഗ്ദീഷ്പ്രസാദ് ജംബര്മല് ടിബ്രവാല സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്കി. 2018 മുതല്‍ 2019 വരെ മിസോറാമില്‍ ഗവര്‍ണറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: