തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ചയായതോടെ വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ നീക്കവുമായി പിണറായി വിജയനും. ശബരിമലയിലെ യുവതീപ്രവശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി ഖേദ പ്രകടനം നടത്തുകയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനെ തള്ളി രംഗത്ത് എത്തുകയും ഇടത് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ പിണറായി രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമലയില്‍ പ്രശ്നങ്ങളില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെയാണ് കടകംപള്ളി ഖേദ പ്രകടനം നടത്തിയത്. യുവതീ പ്രവേശനത്തില്‍ ദേവസ്വം മന്ത്രികൂടിയായ അദ്ദേഹത്തിന്റെ മലക്കം മറിച്ചിലിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
നിലപാട് തെറ്റിയെന്ന് ശരിക്കും തോന്നുന്നുണ്ടെങ്കില്‍ സിപിഎം വിശ്വാസികളോട് മാപ്പ് പറയണമെന്നും യച്ചൂരിയുടെ പ്രസ്താവനയില്‍ മറുപടി പറയണമെന്നുമാണ് പ്രതിപക്ഷവും ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: