ചെന്നൈ: വീണ്ടും അധികാരത്തില്‍ വന്നാല്‍ നീറ്റ് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന മുന്‍ ഡിഎംകെ ഗതാഗതമന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ കെ.എന്‍. നെഹ്രുവിന്റെ പ്രസ്താവന വിവാദമാകുന്നു.
മാര്‍ച്ച് 18 ന് തിരുച്ചിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ പ്രസംഗത്തിനിടയിലാണ് മുന്‍മന്ത്രിയായ ഡിഎംകെ നേതാവിന്അബദ്ധം പിണഞ്ഞത്. മാത്രമല്ല, ബീഹാറിലും മധ്യപ്രദേശിലും നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്നുണ്ടെന്നായിരുന്നു ഡിഎംകെ നേതാവിന്റെ മറ്റൊരു വിവാദ പ്രസ്തവന. വീണ്ടും അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില മുന്‍ഗണന നല്‍കുമെന്നും കെ.എന്‍. നെഹ്രു പറഞ്ഞു.
നീറ്റ് പരീക്ഷയില്‍ നിന്നും ഒഴിവാകാന്‍ അവസരം തന്നില്ലെങ്കില്‍, നമ്മള് മന്ത്രിമാരാകുമ്പോള് വിദ്യാര്‍ത്ഥികളെ കുറഞ്ഞപക്ഷം കോപ്പിയടിപ്പിച്ച് ജയിക്കാനെങ്കിലും അനുവദിക്കേണ്ടെ എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് നീറ്റ് പരീക്ഷ സംബന്ധിച്ച് വ്യാപകമായി നടക്കുന്ന ആരോപണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ‘ബീഹാറിലെയും മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനും വഞ്ചന നടത്താനും അനുവദിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഇത് അനുവദിക്കാമെങ്കില്‍, തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ മാത്രം സത്യസന്ധതയുടെ മകുടോദാഹരങ്ങളാകണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ട് അവരങ്ങനെയാകണം? -അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: