മുംബൈ: സാമ്പത്തിക രംഗത്തിന് കരുത്ത് പകർന്ന് രൂപയുടെ മൂല്യം കുത്തനെ ഉയർന്നു. മാര്‍ച്ച് മാസം ഇതുവരെ ഇന്ത്യന്‍ രൂപ 1.3 ശതമാനം കുതിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുളള ഓഫറുകളുടെ നീണ്ട നിര ഇന്ത്യന്‍ രൂപയുടെ മുന്നേറ്റത്തെ പിന്തുണച്ചു.
റിസ്ക് ആസ്തികള്‍ കുതിച്ചപ്പോള്‍ മാര്‍ച്ച് മാസം കരുത്ത് കാട്ടിയ ഒരേയൊരു ഏഷ്യന്‍ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ആഭ്യന്തര സ്റ്റോക്കുകളില്‍ 2.4 ബില്യണ്‍ ഡോളറിന്റെ വിദേശ വാങ്ങലുകള്‍ നടന്നതും രൂപയ്ക്ക് ഗുണകരമായി മാറി . പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ രാജ്യത്തേക്ക് എത്തിയ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. എംകെയ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഒമ്പത് ഷെയര്‍ സെയില്‍ ഓഫറുകളിലായി 59 ബില്യണ്‍ രൂപയുടെ വന്‍ വിദേശ നിക്ഷേപ വരവ് രാജ്യത്തേക്ക് ഉണ്ടായി.
സാമ്പത്തിക വീണ്ടെടുക്കല്‍, കറന്റ് അക്കൗണ്ട് ബാലന്‍സ്, 600 ബില്യണ്‍ ഡോളറിനടുത്തുള്ള വിദേശനാണ്യ കരുതല്‍ ശേഖരം എന്നിവ ആഗോള റിസ്ക് ആസ്തികളെ സ്വാധീനിക്കുന്ന യുഎസ് ട്രഷറിയുടെ നയ തീരുമാനം മൂലമുളള സമ്മര്‍ദ്ദം ഒഴിവാക്കി ഇന്ത്യക്ക് മുന്നേറാന്‍ സഹായകമായി. അതേ സമയം ഐപിഒകളുടെ വലിയ നിരയും അതിനോടുളള ശക്തമായ വിദേശ താല്‍പ്പര്യവും കറന്‍സിക്ക് അനുകൂലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: