കുമ്പള: പെട്രോളിയം ഉല്‍പ്പന്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാവുമ്പോള്‍ വിമുഖത കാട്ടി തിരിഞ്ഞ് നില്ക്കുന്ന കേരളസര്‍ക്കാര്‍ തീരുമാനം ഓട്ടോ ടാക്സി തൊഴിലാളികളോടും പൊതുജനങ്ങളോടും കാണിക്കുന്ന ധിക്കാരപരമായ നടപടിയാണെന്ന് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.എന്‍ മോഹനന് കോട്ടയം പറഞ്ഞു. ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് ജില്ല പ്രസിഡന്റ് എസ്.കെ.ഉമേഷ് അധ്യക്ഷത വഹിച്ചു. കുമ്പള അനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ശ്രീനിവാസന്, ജോയിന്റ് സെക്രട്ടറിമാരായ പി.ദിനേഷ്, ഹരീഷ് കുതിരപ്പാടി, കുമ്പള മേഖല പ്രസിഡന്റ്എന്.ഐത്തപ്പ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വിശ്വനാഥ ഷെട്ടി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
മാതൃകാ പ്രവര്‍ത്തനം കാഴ്ച്ച വെച്ച നിലേശ്വരം ടൗണിലെ ഓട്ടോ ഡ്രൈവര്‍ കരുണാകരനെ ആദരിച്ചു. ബിഎംഎസ് ജില്ല സെക്രട്ടറി വി.ഗോവിന്ദന് പുതിയ ഭാരവാഹി പ്രവര്‍ത്തക സമിതി പാനല്‍ അവതരിപ്പിച്ചു ബിഎംഎസ് ജില്ല പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് സമാപന പ്രഭാഷണം നടത്തി. ഭരതന് കല്യാണ്‍ റോഡ് സ്വാഗതവും ഭാസ്ക്കരന്‍ നായ്ക്കാപ്പ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: