കോന്നി: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങളുടെ അടിയന്തിരാവശ്യങ്ങള്ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്. മണ്ഡലത്തില്‍ നാലായിരത്തോളം തൊഴിലാളികള്‍ ലയങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരുടെയല്ലാം ആവശ്യങ്ങള്‍ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്.
പട്ടയം കിട്ടാത്ത 6000ല്‍ അധികം കുടുംബങ്ങളും കോന്നിയില്‍ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന് അറിയിച്ചു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നി പതിനായിരക്കണക്കിനാളുകള്‍ ഇപ്പോഴും വൈദ്യുതിയും വെള്ളവും ഇല്ലാതെ താമസിക്കുന്ന പിന്നോക്ക മണ്ഡലമാണ്. എന്‍ഡിഎക്ക് അവസരം ലഭിച്ചാല്‍ മോദി സര്‍ക്കാരിന്റെ സഹായത്തോടെ വലിയ വികസനങ്ങള്‍ കൊണ്ടുവരും. കോന്നിയെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കി മാറ്റും.
ശബരിമലയില്‍ വിശ്വാസവേട്ട നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശമിക്കുകയാണ്. അയ്യപ്പ വിശ്വാസികളില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പന്റെ ബുദ്ധിയാണെന്ന് പിണറായിയും കൂട്ടരും ഇത് മറക്കരുതെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: