കൊല്‍ക്കത്ത: തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമേന്തി മമത ബാനര്‍ജിക്കെതിരെ ബിജെപി കൊല്‍ക്കൊത്ത നഗരത്തില്‍ ചക്രക്കസേര റാലി നടത്തി.
പരിക്കേറ്റ മമതാ ബാനര്‍ജി ചക്രക്കസേരയില്‍ പ്രചാരണം നടത്തുന്നതിനെ വിമര്‍ശിച്ചായിരുന്നു ഈ റാലി. ദീദി, നിങ്ങള്‍ക്ക് പരിക്കേറ്റത് വലിയ സംഭവമായി നിങ്ങള്‍ പറയുന്നു. ഞങ്ങളുടെ 130 പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേപ്പറ്റി നിങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ- റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ ചോദിച്ചു.
നന്ദിഗ്രാമില്‍ പര്യടനം നടത്തുന്നിനിടയിലാണ് കാറിന്റെ ഡോര്‍ ഒരു ഇരുമ്പ് പോസ്റ്റിലിടിച്ച് മമതയ്‌ക്ക് പരിക്കേറ്റത്. തൃണമൂല്‍ കോട്ടയായിരുന്ന പ്രദേശത്തായിരുന്നു മമതയുടെ സന്ദര്‍ശനം. എന്നിട്ടും നന്നെ 4-5 പേര്‍ ആക്രമിച്ചെന്നും ബിജെപി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു മമതയുടെ ആരോപണം. എന്നാല്‍ ദൃക്‌സാക്ഷികളുടെ നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ടെലിവിഷന്‍ ചാനലുകള്‍ മമതയുടെ അവകാശവാദം വെറും തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും വധശ്രമം എന്ന മമതയുടെ ആരോപണം തള്ളിയിരുന്നു. പിന്നീട്ട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മമത ചക്രക്കസേരിയില്‍ ഇരുന്ന് തൃണമൂല്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ഇതിനെ അപഹസിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ചക്രക്കസേര റാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: